Fri. Nov 20th, 2026

കാട്ടാക്കട അന്തിയൂർക്കോണം പാലത്തിനു സമീപം ബസുകൾ കൂട്ടിയിടിച്ചു അപകടം മുപ്പതിലധികം പേർക്ക് പരിക്ക് .രണ്ടു ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായിപരിക്കേറ്റു .അപകടത്തില്‍ പരിക്കേറ്റ 21 സ്ത്രീകളെയും പതിനാലുപുരുഷന്മാരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു കുട്ടികളെ എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു . നവിന്‍ (11),അജോയ് (4),ആദിത് (2.5) എന്നിവരാണ് എസ് എ ടി യില്‍ ചികിത്സയിൽ . കെ എസ് ആർ ടി സി ബസ് ഡ്രൈവർ കൊമ്പാടിക്കൽ സ്വദേശി പ്രശാന്ത് (38) , അല്‍ അമീന്‍ ബസിലെ ഡ്രൈവര്‍ പേയാട് സ്വദേശി ശ്രീകാന്ത് (30 ) എന്നിവരുടെ പരിക്കാണ് ഗുരുതരം. ഇടിയുടെ ആഘാതത്തില്‍ മുൻവശം പൂർണ്ണമായും തകർന്ന ബസുകളിൽ കാലുകൾ കുടിങ്ങിപ്പോയ ഡ്രൈവര്‍മാരെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത് .രാവിലെ പതിനൊന്നു മണിയോടെയാണ്.

അപകടം ഉണ്ടായത് .കാട്ടാക്കട നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും കാട്ടാക്കടയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അന്തിയൂർക്കോണം പാലത്തിനു സമീപം വച്ച് സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞു.സ്വകാര്യ ബസിലെ ഡ്രൈവര്‍ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും സ്കാന്നിങ്ങിനു വിധേയനാക്കുകയും ചെയ്തു.അപകടനില തരണം ചെയ്തു എന്നാണ് വിവരം .

കെ എസ് ആര്‍ ടി സി കണ്ടക്ടർ പത്മകുമാർ (54) ,യാത്രക്കാരായ പഞ്ചമി (22) ചെമ്പൂർ അജിത (30), മോനിഷ (26) മൂങ്ങോട് സൗമ്യ (30) പെരുമ്പഴുതൂർ, ലിനി (25), മീനച്ചൽ, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13) കാട്ടാക്കട, ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിൻ രാജ് ( 52 ) വിളപ്പിൽശാല, അൻഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിൻ (19) കാട്ടാക്കട, കോമളം (62), കുരുതൻകോട്, വിലാസിനി (65), വാഴച്ചൽ, മാധവൻ നായർ (75) പൂവ്വച്ചൽ, തങ്കി(60) കോട്ടൂർ, പേയാട്, ദിവ്യ കുഷ്ണൻ (23) പാറശാല , സുധാകരൻ (37) പെരുമ്പഴുതൂർ, സുകന്യ (30) വാഴച്ചൽ, തങ്കപ്പൻ (65) കോട്ടൂർ, ഉഷ ( 47 ) മംഗലക്കൽ, രമണി (55 കോട്ടൂർ, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാർദ്ദനൻ (58) കുളത്തൂർ എന്നിവർക്കാണ് പരിക്കേറ്റത് .ബസുകൾ തമ്മിൽ ഇടിച്ചപ്പോൾ ബസിന്റെ സീറ്റുകൾക്ക് മുൻവശം കമ്പിയിലും മറ്റും ഇടിച്ചാണ് കൂടുതൽപേർക്കും പരിക്കുള്ളത് .

തലയിലും,നെറ്റിയിലും മൂക്കിലും ചുണ്ടിലും പരിക്കുണ്ട് ,ചിലർക്ക് കാലിലും കൈക്കും പരിക്കേറ്റിട്ടുണ്ട് എന്ന് ബസ് യാത്രക്കാരനായ കുരുതംകോട് സ്വദേശി ബാലന്‍ പറഞ്ഞു , നിസാരമായ പരിക്കേറ്റ ചിലർ ആശുപത്രിയിലേക്ക് പോയിട്ടില്ല.അതെ സമയം സ്വകാര്യ ബസിൽ ഡ്രൈവറും ക്ളീനറും മാത്രമാണ് ഉണ്ടായിരുന്നത്.

സ്വകാര്യ ബസിന്റെ അശ്രദ്ധയാണ് അപകടകാരണമെന്നും പറയുന്നുണ്ട്.കാട്ടാക്കട അഗ്നിശമനസേന ,പോലിസ് എന്നിവരെ അറിയിച്ചു രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.വാഹനത്തില്‍ കുടുങ്ങിയവരെ ആമ്പുലന്‍സ് എത്തിച്ചു ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു. ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചപ്പോള്‍ കമ്പി പൊട്ടി ബസിനു മുകളില്‍ പതിക്കാത്തതും ഈ സമയം വഴി യാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാതിരുന്നതും ബസ് മറു വശത്തേയ്ക്ക് തെന്നി മാറാതിരുന്നതും മറ്റു അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടായില്ല.

അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു ചെങ്കല്‍ചൂള അഗ്നിശമനസേനയില്‍ നിന്നും ക്രെയിന്‍ എത്തിച്ചാണ് ബസുകള്‍ മാറ്റി ഗതാഗതം പുനസ്തപിച്ചത് .കാട്ടാക്കട സി ഐ വിജയ രാഘവന്റെ നേതൃത്വത്തില്‍ കാട്ടാക്കട എസ് ഐ സജന്‍ ,മലയിന്‍കീഴ് എസ് ഐ സതീഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും കാട്ടാക്കടയിലെ .അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622