Sat. Nov 21st, 2026

ദൈവങ്ങളെയെല്ലാം അടച്ചാക്ഷേപിക്കുന്ന യുക്തിവാദികളുടെ വായടപ്പിക്കുകയും മറ്റ്‌ മതങ്ങളെ കളിയാക്കാനുള്ള സംഘടിത ശ്രമമാണ്‌ ഡിങ്കോയിസം എന്ന സാമ്പ്രദായിക മതങ്ങളുടെ അവകാശവാദങ്ങളെയുമെല്ലാം പൊളിച്ചടുക്കുന്ന ഞെട്ടിപ്പിക്കുകയും നമ്മയെല്ലാം ഭക്തി പരവശ്യത്തിൽ ആറാടിക്കുകയും ചെയ്യുന്ന വളരെ വിലപ്പെട്ട ഒരു തെളിവാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നാസയുടെ കീഴിലുള്ള എർത്ത് ഒബ്സർവേറ്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തോടൊപ്പമാണ് പ്രളയത്തിലും സ്വയം രക്ഷപെടുന്ന ഡിങ്കൻ ൻറെ ചിത്രം NASA പുറത്തു വിട്ടത്.

കേരളത്തിലെ പ്രളയത്തിനിടയാക്കിയത് ഡാമുകൾ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട ലേഖനത്തിലെ ഭാഗം നാസയുടെ വെബ്സൈറ്റിൽ നിന്ന് നീക്കിയ ഭാഗത്താണ് പുതിയ ചിത്രവും ലേഖനവും പ്രസിദ്ധീകരിച്ചിട്ടുള്ളത്.പ്രളയം വന്നപ്പോൾ ദൈവങ്ങൾ എവിടെപോയിരുന്നു എന്ന യുക്തിവാദികളുടെ ചോദ്യം ഇതോടെ അവസാനിക്കുമെന്ന് പ്രത്യാശിക്കാം.എന്നാൽ ഡിങ്ക ഭഗവാനെക്കുറിച്ചുള്ള വർത്തയായതിനാൽ സാമ്പ്രദായിക മതങ്ങളുടെ കുഴലൂത്തുകാരായ മാധ്യമ സിൻഡിക്കേറ്റുകൾ വാർത്ത പൂഴ്ത്തയിരിക്കുകയാണ്.

ഇന്റഗ്രേറ്റഡ് മൾട്ടി-സാറ്റലൈറ്റ് റിട്രൈവൽ സ് (ഐഎംഇആർ;ജി) പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് മഴ സംബന്ധിച്ച വിവരങ്ങൾ വിവിധ വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെയും കേരള സർക്കാരിന്റേത് അടക്കമുള്ള വെബ്സൈറ്റുകളെയും മുൻ നിർത്തിയുള്ള ലേഖനത്തിൽ മറ്റ്‌ മതങ്ങളെ കളിയാക്കാനുള്ള സംഘടിത ശ്രമമാണ്‌ ഡിങ്കോയിസം എന്നവാദത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. അതൊക്കെ അസൂയക്കാര്‍ പറഞ്ഞു പരത്തുന്നതാണ്‌. മറ്റ്‌ മതം എന്നൊന്നില്ലത്രെ! ഡിങ്കോയിസം മാത്രമേ ഉള്ളൂ. ഡിങ്കന്‍, അവന്‍ മാത്രമാണ്‌ സത്യം.. ഇതാണ്‌ അവരുടെ പക്ഷം.! വിശ്വാസത്തിന്റെ കാര്യത്തില്‍ ചില പരമ്പരാഗത മതാനുയായികള്‍ (മതമൗലികവാദികള്‍) പുലര്‍ത്തുന്ന അസഹിഷ്‌ണുതയെ കളിയാക്കുന്ന ഭാഷയും സര്‍ക്കാസവും തിരിച്ചറിയുന്നതിന്‌ സാമാന്യ ബുദ്ധി മതിയാകും. എന്നും ലേഖനത്തിൽ പറയുന്നു

എന്നാല്‍ ഏകീകൃതസ്വഭാവമോ കര്‍ശന ചിട്ടവട്ടങ്ങളോ ഒന്നുമില്ലാത്തതിനാല്‍ ഡിങ്കോയിസത്തെക്കുറിച്ചും അതിന്റെ നിലപാടുകളെക്കുറിച്ചും വ്യത്യസ്‌ത അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌ എന്നും പരമ്പാരഗത മതങ്ങളുടെ മാതൃകയില്‍ സ്വന്തം വിശ്വാസത്തിന്‌ വിരുദ്ധമായി ജീവിക്കുന്ന എതിര്‍മതങ്ങളുണ്ടെന്നു പല ഡിങ്കോയിസ്‌റ്റുകളും വിശ്വസിക്കുന്നതും അതുകൊണ്ടാണ്‌.എന്നാണ് ലേഖനത്തിൽ വിശദീകരിച്ചിട്ടുള്ളത്.

മായാവിസ്‌്റ്റുകള്‍, ലുട്ടാപ്പിസ്റ്റുകള്‍ തുടങ്ങിയവരാണ്‌ ആ എതിര്‍ മതക്കാര്‍. മായാവിയുടെ വിശ്വാസികളാണ്‌ മായാവിസ്റ്റുകള്‍. ലുട്ടാപ്പിസ്റ്റുകള്‍ ലുട്ടാപ്പിയുടെ ഭക്തരും. ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമേ വായിക്കാവൂ എന്ന്‌ ശാഠ്യം പ്രകടിപ്പിക്കാറില്ലെന്നത് തന്നെ മറ്റ്‌ മതങ്ങളില്‍ നിന്ന്‌ വിഭിന്നമായി ഡിങ്കോയിസം അനുവദിക്കുന്ന ചിന്താ സ്വാതന്ത്ര്യമാണ്‌ ഈ ബഹുസ്വരതയെന്നാണ്‌ ലേഖനം ഡിങ്കോയിസത്തെയും ഡിങ്കഭഗവാനെയും പുകഴ്ത്തിയിട്ടുള്ളത്.

‘ചിന്തിക്കുന്നവര്‍ക്ക്‌ കുന്ത്രാണ്ടം ഉണ്ട്‌’. ഈ ‘കുന്ത്രാണ്ടം’ എന്നാല്‍ പാരമ്പര്യ വാദികളുടെ ‘ദൃഷ്ടാന്തം’ എന്ന വാക്കാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിങ്കോയിസമെന്തെന്ന്‌ എളുപ്പം മനസ്സിലാകും. “സ്വയം രക്ഷപെടാൻ കഴിയാത്ത ഒരു ദൈവങ്ങളും നിങ്ങളെ രക്ഷപെടുത്തില്ല” എന്ന വി. ബാ. 555:982;45 തിരുവചനമാണ് ഇവിടെയിപ്പോൾ സാർത്ഥകമായിരിക്കുന്നത്.