പ്രളയം വരുത്തി വച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതുവരെയുള്ള ചില കണക്കുകൾ മാത്രം നോക്കിയാൽ 35,000 കോടിയിലധികമാണ് കേരളത്തിന്റെ നഷ്ടമെന്നാണ് സൂചന. മലയാള നാടിനെ പുന:സൃഷ്ടിക്കാനുള്ള ശ്രമത്തിൽ സർക്കാരിനൊപ്പം ഓരോ കേരളീയന്റെയും ശക്തമായ പിന്തുണ ആവശ്യമാണ്. ഇതിനിടെ കേരളത്തിന്റെ പുന:സൃഷ്ടിക്കായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂട്ടി വെച്ചിരിക്കുന്ന സ്വത്തുക്കൾ ഉപയോഗപ്പെടുത്തിക്കൂടേ എന്ന ഗൗരവമേറിയ ഒരു ചോദ്യമുന്നയിച്ചിരിക്കുകയാണ് സാഹിത്യകാരൻ ദേവദത്ത് പട്നായിക്.
ദൈവത്തിന്റെ സ്വന്തം നാട് പുനർനിർമ്മിക്കാൻ ദൈവത്തിന്റെ ( പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ) സമ്പത്ത് ഉപയോഗിച്ചുകൂടേ, പ്രത്യേകിച്ച് കേന്ദ്രത്തിലെ രാഷ്ട്രീയപ്രവർത്തകർ വില കുറഞ്ഞ തരംതാണ രീതിയിൽ ആകുമ്പോൾ ? സർക്കാരും സംസ്ഥാനവും, പുരോഹിതരും ജനങ്ങളും ഇതിന് അനുവദിക്കില്ലേ ദേവ്ദത്ത് പട്നായിക് തന്റെ ട്വിറ്ററിൽ കുറിച്ചു.
ഭക്ത ശിരോമണികളും അർണാബ് പറഞ്ഞ വിഭാഗത്തിൽപ്പെട്ട മലയാളികളും അദ്ദേഹത്തിനിപ്പോൾ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ്.
Since Kerala is in crisis can God’s wealth (in Padmanabhaswami temple) be considered for rebuilding God’s Own Country especially since Centre politicians are being really petty & mean? Will that be allowed by people/priests/state/centre? #JustWondering
— Devdutt Pattanaik (@devduttmyth) August 26, 2018
