Tuesday, October 3, 2023

Latest Posts

എ ബി വാജ്‌പേയിയുടെ സംസ്‌ക്കാര ചടങ്ങുകൾ വൈകിട്ട് നാലിന്

അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലിന് ഡൽഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഔദ്യോഗിക വസതിയായ 6എ കൃഷ്ണൻ മേനോൻ മാർഗിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതികദേഹം അൽപ സമയത്തിനകം ബി.ജെ.പി ആസ്ഥാനമന്ദിരമായ ദീൻ ദയാൽ ഉപാദ്യായ് മാർഗിൽ എത്തിക്കും. തുടർന്ന് ഒരുമണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നിന്ന് വിലാപയാത്ര ആരംഭിച്ച് നാലുമണിയോടെ സംസ്ക്കാര ചടങ്ങുകൾ നടക്കും

കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ നേതാക്കൾ വാജ്പേയിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ഡൽഹിയിലെ എയിംസിലായിരുന്നു വാജ്പേയിയുടെ അന്ത്യം.വൃക്കരോഗബാധയെ തുടർന്ന് ജൂണ്11നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.