Mon. Nov 23rd, 2026

“ജലന്തറില്‍ പോയ പൊലീസ്” എന്നൊരു എന്നൊരു പുതിയ പ്രയോഗം മലയാളഭാഷയ്ക്ക് സംഭാവന ചെയ്തുകൊണ്ട് ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി പോയ പോലീസ് സംഘം പട്ടി ചന്തക്ക് പോയതുപോലെ വെറും കൈയ്യോടെ തിരിച്ചുവരുമ്പോൾ വെളിച്ചത്തുവരുന്നത് വെളുത്തഭീകരതയും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ ബന്ധവും അഴിഞ്ഞു വീഴുന്നത് കപടമതേതര മുഖം മൂടിയുമാണ്.

വൈക്കം DYSP കെ. സുബാഷ് കുറവിലങ്ങാട് PS Cr. No. 746 /2018 കേസിന്റെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്നലെ രാവിലെ കേരള ഹൈകോടതിക്ക് കൈമാറിയിരുന്നു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ സുരേഷ് ബാബു തോമസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാര്‍ ആക്കിയ 7 പേജ് ദൈര്‍ഘ്യം ഉള്ള റിപ്പോര്‍ട്ട് കേരള ഹൈകോടതിക്ക് കൈമാറിയത്.ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ തയ്യാര്‍ ആക്കിയ വാര്‍ത്ത അല്ല ഇത്. DYSP റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ തയ്യാര്‍ ആക്കിയ റിപ്പോര്‍ട്ട് ആണിത്. മുദ്ര വച്ച കവറില്‍ പോലും അല്ല ഈ റിപ്പോര്‍ട്ട് ഹൈകോടതിക്ക് കൈമാറിയത്. അതിന് അര്‍ത്ഥം ബിഷപ്പിന് എതിരായ കേസില്‍ അത്രയ്ക്ക് കോണ്‍ഫിഡന്‍സ് ആ അന്വേഷണ സംഘത്തിന് ഉണ്ട് എന്നാണ്.

റിപ്പോര്‍ട്ടിന്റെ ആറാം പേജിലെ അവസാന പാരഗ്രാഫ് ഇങ്ങനെ

During the course of the investigation so far conducted and the available evidences collected so far, it is revealed that the accused Bishop Franco committed unnatural offence and committed rape repeatedly on different dates from 05/05/2014 to 23/09/2016 on …….. against the will and consent of her by abusing his dominance over her as Bishop of Jalandhar after confining her in the guest room …….. Kuravilangad.

ഇന്നലെ രാത്രി വെളുക്കുവോളം ഒന്‍പത് മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന് ഹൈകോടതിയില്‍ പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ത് കൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല എന്നത് ദുരൂഹം ആണ്. ബലാത്സംഗം നടന്നു എന്ന് പറയുന്ന ദിവസങ്ങളില്‍ താന്‍ കുറവിലങ്ങാട് എത്തിയിട്ടില്ല എന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ മൊഴി നല്‍കിയതായും ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടത് ഉണ്ടെന്നും അതിനാല്‍ ആണ് അറസ്റ്റ് നടക്കാത്തത് എന്നും ആണ് പറയുന്നത്.

റിപ്പോര്‍ട്ടിലെ മൂന്നാമത്തെ പേജിലെ മൂന്നാമത്തെ പാരഗ്രാഫ് ഇങ്ങനെ

Scene Mahassar was prepared on 26/06/2018. The Chronicle (Visitors Register) of the mission home in which the details of visits of Bishop is entered. On verification it is found that the Bishop Franco visited and stayed in …………….. on all the alleged days from 05/05/2014 to 23/09/2016 and hence the same was seized as per Mahasser on 30/06/2018. Room No. .. which is being used as the guest room of the convent where accused stayed on all occasions and hence ……. Was subjected to scientific examination with the help of scientific assistant Kottayam.

ബലാത്സംഗം നടന്നു എന്ന് കന്യാസ്ത്രീ ആരോപിക്കുന്ന ദിവസങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ കുറവിലങ്ങാട് എത്തിയിരുന്നതായും അവിടെ താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യമുണ്ട്. ശാസ്ത്രീയ പരിശോധനയും ഇക്കാര്യത്തില്‍ നടന്നതാണ്.ഫ്രാങ്കോയുടെ ഡ്രൈവറും മൊഴികൊടുത്തിരുന്നതാണ്.

അറസ്റ്റിന് മുമ്പ് ആണോ അറസ്റ്റിന് ശേഷം ആണോ സാധാരണ ബലാത്സംഗ കേസിലെ പ്രതിയുടെ വൈദ്യ പരിശോധന നടത്താറ്? അതോ പോലീസ് ഇനിയുള്ള എല്ലാകേസിലും പ്രതിയുടെ വൈദ്യ പരിശോധന നടത്തിയ ശേഷമേ പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളോ എന്ന കാര്യത്തിലും ഒരു വ്യക്തത വരുത്തിയാൽ മറ്റു പ്രതികൾക്കും ഗുണകരമാണ്.മറ്റു പ്രതികൾക്കും അവരുടേതായ ചില അവകാശങ്ങൾ ഉണ്ടല്ലോ?കേരളത്തിലെയും ഇന്ത്യയിലെയും മറ്റ് ഒരു ബലാത്സംഗ കേസിലെ പ്രതിക്കും പോലീസില്‍ നിന്ന് ഈ നീതി ലഭിച്ച ചരിത്രവുമില്ല

ഇത്രയ്ക്ക് ശക്തമായ ഒരു റിപ്പോര്‍ട്ട് ഹൈകോടതിക്ക് നല്‍കിയിട്ട് എന്ത് കൊണ്ട് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നത് ദുരൂഹം ആണ്. അന്വേഷണ ഉദ്യോഗസ്ഥനും ബിഷപ്പിന്റെ അറസ്റ്റിനും ഇടയില്‍ പണത്തിൻറെ പരുന്ത് പറക്കുന്നു എന്ന് ഏത് പൊട്ടനും സ്പഷ്ടം.. .!

അതല്ല ബിഷപ്പിന് എതിരെ കൃത്യമായ തെളിവ് ലഭിക്കാതെ DYSP കെ. സുബാഷ് ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെങ്കിൽ അയാൾക്കെതിരെ നടപടി സ്വീകരിക്കണം.