ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,കർക്കിടകവാവ് പ്രമാണിച്ച് പൂരപ്പാട്ടും പൊങ്കാലയും വഴിവടായി അർപ്പിയ്ക്കാൻ താത്പര്യമുള്ളവർ ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസിൻറെ ട്വിറ്റെർ അകൗണ്ടിൽ എത്താൻ പൊങ്കാല കമ്മറ്റി പാരവാഹികൾ അറിയിക്കുന്നു. കലൈഞ്ജര്‍ കരുണാനിധി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍ പറയാന്‍ ട്വീറ്റ് ചെയ്ത മോഹന്‍ദാസിന് തമിഴ് ഭക്തരുടെ വക കിട്ടിയത് നല്ല പൊങ്കാല തന്നെ ആയിരുന്നു.
ഇപ്പോഴിതാ, ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മോഹന്‍ദാസ് ചെയ്ത ട്വീറ്റുകളും സോഷ്യല്‍ മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ്. മുമ്പും വര്‍ഗ്ഗീയ ട്വീറ്റുകളുടെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ് മോഹന്‍ദാസ്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിനെ പോലും വര്‍ഗ്ഗീയമായിട്ടാണ് മോഹന്‍ദാസ് കാണുന്നത്. അദ്ദേഹത്തിന്റെ ട്വീറ്റ് ചുവടെ.
ജലദേവത!
കുറേ ജിഹാദികള്‍ ബഹളം വച്ചതൊഴിച്ചാല്‍ , ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും, ആര്‍പ്പുവിളികളോടെ ജലദേവതയെ സ്വാകരിക്കുന്നു. എല്ലാവര്ക്കും രക്ഷയായി സൈന്യവും എത്തിയിരിക്കുന്നു.
വന്‍ കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിക്കുന്നു- ഇങ്ങനെ ആയിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

ടിജി മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയര്‍ന്നിട്ടുള്ളത്.
ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റില്ല മനുഷ്യാ എന്നണ് എഴുത്തുകാരി എസ് ശാദരക്കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

ടി. ജി. മോഹൻ ദാസ്,
താങ്കൾ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തിൽ 200 -> മത്തെ വരിയിൽ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത് . എടുത്തൊന്നു വായിക്കൂ..
“സാമാന്യനായൊരു വൈരി വരുന്നേരം
വാമന്മാർ തങ്ങളിൽ ചേർന്നു ഞായം” എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോൾ ഉള്ളിലുള്ളവർ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്നു.
ഓടി വരുന്നൊരു വൻ തീയെക്കണ്ടിട്ട് പുലിയും മാൻകുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോർക്കുന്നു. പശുക്കുട്ടികളെ പുലികൾ ചേർത്തു പിടിക്കുന്നു. തീയെ ചെറുക്കുവാൻ സർപ്പങ്ങൾ തങ്ങളുടെ പത്തി വിടർത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകൾ പീലി വിടർത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല.
ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോൾ ആ പ്രകൃതി നിയമമൊക്കെ ഓർത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റർ ടി ജി മോഹൻദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാൻ അറിയാഞ്ഞിട്ടുമല്ല.

മഹാപ്രളയം വന്നാലും മാറാത്ത ചില മാലിന്യങ്ങൾ.. മതി ഇതിനെയൊക്കെ സഹിച്ചത് നമ്മൾ..എന്നാണ് പ്രമുഖ എഴുത്തുകാരി ശ്രീദേവി എസ് കർത്താ പ്രതികരിച്ചത്.
മോഹന്‍ദാസിന്റെ ട്വീറ്റിനെ പരിസഹിച്ചുകൊണ്ട് ഒരുപാട് പേര് രംഗത്ത് വന്നിട്ടുണ്ട്. ജലദേവത ഉടന്‍ തന്നെ നമ്മുടെ ബിജെപി കാര്യാലയത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു സര്‍ക്കാസം ഐഡിയായ സഞ്ജീവനി മോഹന്‍ദാസിന് മറുപടി കൊടുത്തത്.

ഷട്ടര്‍ ഉയര്‍ത്തി ജലദേവത ഇറങ്ങി വന്നപ്പോള്‍ ആര്‍പ്പ് വിളികളോടെ സ്വീകരിച്ചവര്‍, ജലദേവതയുടെ പോക്ക് അറബീടെ പേരിലുള്ള കടലിലേക്കാണ് കണ്ടപ്പോള്‍ ഓടിത്തളിയാര്ന്നോ ഇന്റലക്ച്വല്‍ ദുരന്തമേ എന്നാണ് മാധ്യമ പ്രവര്ത്തകന് ആയ എസ് ലല്ലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇതാണ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്. ഇതിന് താഴെ പൊങ്കാല ഇടാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് എത്തിസ്ച്ചേരുക. മോഹന്‍ദാസിനെ പിന്തുണച്ച് എത്തുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.അവർക്കും സ്വാഗതം അരുളുന്നതായി പൊങ്കാലക്കമ്മറ്റി കാര്യവാഹക് അറിയിച്ചു.
കുറേ ജിഹാദികൾ ബഹളം വെയ്ക്കുന്നതൊഴിച്ചാൽ ജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നു. ഓരോ ഷട്ടർ തുറക്കുമ്പോഴും ആർപ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവർക്കും രക്ഷയായി സൈന്യവുമെത്തിയിരിക്കുന്നു.
— വൻകുഴപ്പം പ്രതീക്ഷിച്ച ജിഹാദികൾ നിരാശരായിരിക്കുന്നു
— mohan das (@mohandastg) August 10, 2018