Sat. Nov 21st, 2026

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗീകമായി ചൂഷണം ചെയ്ത നിയോ ലിബറൽ ആക്ടിവിസ്റ്റും അമനാവ സംഗമത്തിന്റെ മുഖ്യ സംഘാടകനുമായ രജീഷ് പോളിനെതിരെ കേസെടുക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്റെ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്ക് യുജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ഇത് സംബന്ധിച്ച് കത്ത് നല്‍കി.

തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച്ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ഇത്തരം ലൈംഗികാതിക്രമം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ചിന്താ ജെറോം പറഞ്ഞു.

തന്റെ 16ാംമത്തെ വയസില്‍ കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ ലൈംഗികമായി അയാള്‍ ചൂഷണം ചെയ്തതെന്ന് രൂപേഷിന്റെ മകള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.ഇന്നലെ ആമി ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടശേഷം ഭീഷണിയുമായി രജീഷ് രജീഷ് എന്ന അക്കൗണ്ടിൽ നിന്നും രജീഷ് പോളിന്റെ ശബ്ദത്തിലുള്ള രണ്ടു വോയിസ് റെക്കോർഡുകൾ അയച്ചു വീണ്ടും ഭീഷണിപ്പെട്ട്ത്തിയിരുന്നു. കാണിച്ചു തരാം എന്ന ഭാവത്തിലുള്ള രണ്ടു മെസ്സേജുകൾ.അയാളുടെ സ്ഥിരം ഭീഷണി രൂപം..! Fuck Off എന്ന മറുപടിയേ ഈ ഭീഷണിക്ക് നൽകേണ്ടതുള്ളൂ എന്നാണു ഞാൻ കരുതുന്നത് എന്നാണ് ആമി ഇതിനോട് പ്രതികരിച്ചത്.

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ ചിന്ത ജെറോമിൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിന്മേൽ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ഇത്തരം ലൈംഗികാതിക്രമം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല….