Sat. Nov 21st, 2026

നിയോലിബറൽ ‘പുദ്ധിജീവി’യും 2015 ല്‍ കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ ലൈംഗിക ആരോപണവുമായി മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ വൻപ്രതിഷേധമാണ് ഉയരുന്നത് ‘അയാളുടെ പൊയ്മുഖം വളരെ മുമ്പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു’ എന്ന് രൂപേഷിന്റെ മകള്‍ തന്നെ പോസ്റ്റിൽ പറയുന്നുണ്ട്.ജയിലിൽ കൂട്ടത്തിൽ കിടന്ന ഒരു ലോക്കൽ ക്രിമിനൽ പോലും ചെയ്യാത്ത ക്രൂരതയാണ് സഹപ്രവർത്തകനായ ഈ നരാധമൻ രൂപേഷിനോട് ചെയ്തത് എന്നിരിക്കിലും അതെല്ലാം ഒതുക്കിത്തീർത്ത് ഈ ക്രിമിനലിനെ സംരക്ഷിക്കുകയായിരിന്നു മറ്റുള്ളവർ ചെയ്തത് എന്ന് വ്യക്തം.

രസകരമായ ഒരുകാര്യം വേറെ ഒരുപാടു സ്ത്രീകൾ ഇയാൾക്കെതിരെ ആരോപണങ്ങളുമായി വന്നെങ്കിലും എല്ലാവരോടും പറയുന്ന താത്വിക ന്യായീകരണങ്ങൾ ഒന്നാണ് എന്നതാണ്.പ്രശ്നം ‘പാപബോധ’ത്തിന്റെയാണെന്ന്.

ഇത്രയും സ്ത്രീകൾ, പരസ്പരം പരിചയമില്ലാത്ത സ്ത്രീകൾ, പല സമയങ്ങളിലായി ഒരാളിൽ നിന്ന് അവർക്ക് നേരിടേണ്ടി വന്ന ചൂഷണം പുറത്ത് പറയുമ്പോഴും.പറ്റില്ലെന്ന് പറയുമ്പോഴും അവൾ പിൻതിരിപ്പനാണെന്ന് മുദ്ര കുത്തി നിർബന്ധിക്കുന്നതിനെ ചൂഷണം എന്ന് അല്ലാതെ പിന്നെന്ത് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. അത് ചൂഷണമാണെന്ന് അന്ന് ഒരു പക്ഷേ അവൾക്ക് മനസിലായിട്ടുണ്ടാവില്ല. എന്നാലും അത് ചൂഷണമല്ലാതാവുന്നില്ല. ഈ സംഭവത്തിൽ സൈദ്ധാന്തിക അടിത്തറ ഉണ്ടാക്കിയെടുക്കാൻ കഷ്ടപ്പെടുന്നവർ ക്രിമിനലുകളെ സംരക്ഷിക്കാൻ എന്ത് സിദ്ധാന്തങ്ങളുണ്ടാക്കാനും അവർ മടിക്കില്ല.

കേരളത്തിലെ വലിയ വിപ്ലവകാരികളായ മാവോയിസ്റ്റുകളും ഇത്രയേ ഉള്ളൂ എന്ന് ഇത് വ്യക്തമാക്കുന്നു. ഒരു പരസ്യമായ രഹസ്യമായിരുന്നു ഈ സംഭവം. ഒരു വിപ്ലവകാരിയും ഇതറിഞ്ഞിട്ടു ഒന്നും പ്രതികരിച്ചില്ല. ഇപ്പോൾ ആകുട്ടി തന്നെ നിലപാട് എടുക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. എന്നിട്ടും ഇതെല്ലം വ്യക്തമായി അറിയാവുന്നവരുടെ ന്യായീകരണങ്ങളാണ് അപാരം.‘അയാളുടെ പൊയ്മുഖം വളരെ മുമ്പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു’ എന്ന് രൂപേഷിന്റെ മകള്‍ തന്നെ പോസ്റ്റിൽ പറയുന്നുണ്ട്

ജയിലിൽ കൂട്ടത്തിൽ കിടന്ന ഒരു ലോക്കൽ ക്രിമിനൽ പോലും രൂപേഷിനോട് ഇങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല! അത്രക്ക് നികൃഷ്ടനായ ഒരാളെ വയനാട്ടിലെയും പാലക്കാട്ടിലെയും കാടുകളിൽ പോയി കിഴങ്ങ് മാന്തുമ്പോലെ വിപ്ലവം മാന്തിയെടുക്കാൻ നടക്കുന്നവർ എന്ത് ചെയ്തു? ഇനി എന്തുചെയ്യും എന്നും കാണാമല്ലോ?ഏതെങ്കിലും സിപിഎം നേതാവിന്റെയോ ബിജെപി നേതാവിന്റെയോ മകളുടെ ദേഹത്താണ് ഇതുപോലെ കൈവെച്ചിരുന്നതെങ്കിൽ അവർ ആ ഊള റാസ്കളിനെ ഓടിച്ചിട്ട് തല്ലികൊന്നേനെ!

അവരുടെ രാഷ്ട്രീയനിലപാടുകൾ എന്തായാലും രാഷ്ട്രീയ കേസിൽ അച്ഛനും അമ്മയും ജയിലിൽ പോയത് കേരളത്തിൽ ആദ്യത്തെ സംഭവം ഒന്നുമല്ല. എകെജിയും ശുശീലാഗോപാലനും ഒരുമിച്ച് ജയിലിൽ കിടന്നപ്പോഴും അവരുടെ മകൾ ലൈലയെ അന്നത്തെ കമ്യൂണിസ്റ്റ് സഖാക്കൾ തന്നെയാണ് വളർത്തിയത്.ആ എകെജിയുടെ പാർട്ടി ഇന്ന് അധികാരത്തിൽ ഇരിക്കുമ്പോൾ രാഷ്ട്രീയ തടവുകാരായ രൂപേഷിന്റെയും ഷൈനയുടെയും മകൾക്ക് നീതിലഭ്യമാക്കണം