Sat. Nov 21st, 2026

മീൻവിറ്റ ഹനാൻ പണ്ടുപടിയ പാട്ട് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നു.മീൻ കച്ചവടം മാത്രമല്ല, പാട്ടിലും ഒരു കൈ നോക്കിയിരിക്കുകയാണ് ഹനാൻ. ഈ ഗാനത്തിന്റെ രചനയും സംഗീതവും ഹനാൻ തന്നെയാണ്. ‘ മീൻകച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നൽകും. പാടുകയും ചെയ്യും’. എന്ന കുറിപ്പോടെയാണ് ഗാനം ഇപ്പോൾ തരംഗമാകുന്നത്.

രണ്ടു വർഷം മുൻപാണ് ഗാനം റിലീസ് ചെയ്തത്. പുതിയ വിവാദങ്ങളെ തുടർന്ന് വീണ്ടും വൈറലാകുകയാണ് ഹനാന്റെ ഗാനം. നേരത്തെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ ഹനാന് പിന്തുണയുമായി എത്തിയിരുന്നു.സമൂഹ മാധ്യമങ്ങളിൽ ഹാനാനെ വിമർശിച്ചും അനുകൂലിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങൾ ഇപ്പോഴും കുറവില്ല.

മാധ്യമ മാടമ്പിമാരുടെ സംവാദങ്ങളും പര്യാലോചനകളും അനുവദിക്കാത്ത ആധിപത്യ മാധ്യമ സംസ്കാരത്തെ പ്രതിരോധിക്കാൻ സൈബർ സ്പെയ്സിനെ ജനാധിപത്യവാദികൾക്ക് ഉപയോഗിക്കാൻ കഴിയണം. അതൊരു സാധ്യതയാണ്.സ്വതന്ത്രമായ ഇടപെടലുകൾക്കും സിറ്റിസൺ ജേർണലിസത്തിനും ഈ സ്വതന്ത്ര ഇടം അവസരം നൽകുന്നുണ്ട്. എന്നാൽ സൈബർ ക്രിമിനലുകൾ സ്വതന്ത്ര ഇടപെടലുകളെ പരിമിതപ്പെടുത്തുകയും ഭരണകൂടം ആഗ്രഹിക്കുന്ന നിയന്ത്രണങ്ങൾക്ക് സമ്മതി നിർമിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് …

സംസ്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും എതിർദിശയിൽ കളിക്കുന്ന ക്രിമിനൽ സംഘങ്ങളെയും നുണപറയുന്നതിലും പ്രചരിപ്പിക്കുന്നതിലും അഭിരമിക്കുന്നവരെയും തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന വിവേകപൂർവ്വമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത് കേവലം ഹനാൻ സംഭവത്തിലെ മാത്രം കാര്യമല്ല ഉദ്ദേശം.