പുരോഗമന- സ്ത്രീ പക്ഷ രാഷ്ട്രീയവും, സദാചാര വിരുദ്ധതയും ഒക്കെ വലിയ വായിൽ പറഞ്ഞ് നടക്കുന്ന രജേഷ് പോൾ ന്റെ തനിനിറം നേരിട്ടനുഭവിക്കുകയും മനസിലാക്കുകയും ജീവിതത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്ത ആദ്യഭാര്യ അപർണ്ണ പ്രഭയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.സവർണ ഫെമിനിസ്റ്റ്, ഹെറ്റിറോ വിളികൾക്കൊന്നും അധികകാലം സത്യത്തെ മറച്ചു വെക്കാനാവില്ല.എന്ന് അപർണ്ണ പറയുന്നു.
സ്ത്രീപീഡനം ആരോപിക്കപ്പെട്ട ഗ്യാങ്ങിലെ രജേഷ് എന്നയാൾ മുൻപും ഭാര്യ സഹകരിക്കില്ല എന്നൊക്കെപറഞ്ഞു പലസ്ത്രീകളെയും തെറ്റിദ്ധരിപ്പിച്ച് മദ്യപിക്കാതെ തന്നെ പല ചെറ്റത്തരങ്ങളും ഓപ്പറേറ്റ് ചെയ്തിരുന്നതായി അപർണ്ണ വ്യക്തമാക്കുന്നു.ഇതെല്ലാം പലർക്കും അറിയാമായിരുന്നിട്ടും വ്യക്തമായ തെളിവില്ലാത്തതിനാലും വീണ്ടും ഇവന്മാർ ജീവിതത്തിൽ പലപല പ്രശ്നങ്ങളും ഉണ്ടാക്കും എന്നതിനാലുമാണ് പലരും മിണ്ടാതിരുന്നതെന്ന് അപർണ്ണ വ്യക്തമാക്കുന്നു.വീണ്ടും വീണ്ടും അപമാനിക്കപ്പെടുമെന്നു ഭയന്ന് മിണ്ടാതിരിക്കുന്ന ഇരകളാക്കപ്പെട്ട സ്ത്രീകളും കുട്ടികളും വരെയുണ്ടെന്നും ആരതിയുടെ തുറന്നുപറച്ചിലിന് അഭിനന്ദനങ്ങൾ എന്നും അപർണ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഡോ.രേഖാരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തന്നോടുള്ള രാഷ്ട്രീയവൈരാഗ്യമാണെന്ന രജേഷിൻറെ ന്യായീകരണ പോസ്റ്റിനുകീഴിൽ ആളുകൾ പൂരപ്പാട്ടും പൊങ്കാലയും തുടരുന്നതിനിടയിലാണ് വിപ്ലവകാരിയുടെ തനിനിറം വെളിപ്പെടുത്തിക്കൊണ്ടുള്ള അപർണ്ണയുടെ പോസ്റ്റ് വന്നത്.
” ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തൽ” … രേഖയുടെ രാഷ്ട്രീയ വിരോധം തീർത്തതാണെന്നു പോലും…രാഷ്ട്രീയം പറയുമ്പോൾ കൃത്യമായി അത് പറയുന്ന ആളായിട്ടു തന്നെയാണ് രേഖയെ മനസ്സിലാക്കിയിരിക്കുന്നത്…പ്രസ്തുത രജീഷിന്റെ പെണ്ണുങ്ങളോടുള്ള ഓഞ്ഞ സ്വഭാവത്തെപ്പറ്റി സ്പെസിഫൈ ചെയ്തു പറയുമ്പോൾ രാഷ്ട്രീയ വിരോധമെന്ന് പറഞ്ഞ് രക്ഷപ്പെടല്ലേ മിസ്റ്റർ..” എന്ന് അഡ്വ.കുക്കൂ ദേവകിയും; “മറ്റവന്റെ ന്യായീകരണകരച്ചിലിൽ എന്നിട്ടും അവളെന്നെ സുഹൃത്തായി കണ്ടിരുന്നു എന്ന് വായിച്ചപ്പോൾ ചെപ്പക്കുറ്റി നോക്കിയൊന്ന് പൊട്ടിക്കാനാണ് തോന്നിയത്. ഈ സൈസ് ഐറ്റത്തെയെല്ലാം തെരണ്ടിവാലിനടിക്കണം. ഇപ്പോഴെങ്കിലും എല്ലാം തുറന്നെഴുതിയ, അവരെ പിന്തുണച്ച എല്ലാ സ്ത്രീകൾക്കും കട്ട സപ്പോർട്ട്.” എന്ന് ആക്ടിവിസ്റ്റ് സുജ ഭാരതിയും പ്രതികരിച്ചിരുന്നു .
ആതിരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനും രമ്യയുടെ ഫേസ്ബുക്ക് ലൈവിനും പിന്നാലെ ‘ഫക്ക് ഹ്യൂമനിസം’ എന്ന പേരില്‍ അമാനവ സംഗമം നടത്താന്‍ നേതൃത്വം നല്കിയ രജേഷ് പോള്‍, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാര്‍ എന്നിവര്‍ ലൈംഗിക കുറ്റകൃത്യം ചെയ്തതായി സ്ത്രീകള്‍ വെളിപ്പെടുത്തിയെന്ന് തുറന്നു പറഞ്ഞുകൊണ്ട് ഡോ.രേഖാ രാജ് ഉം ഫേസ്ബുക്ക് പോസ്റ്റ്.ഇട്ടിരുന്നു.രേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് മാധ്യമങ്ങളുടെ ശ്രദ്ധയിൽ ഇതുപെടാനും സെക്ഷ്വൽ ഫ്രസ്ട്രേഷൻ തീർക്കാൻ ദലിത് പിന്നോക്ക വിഭാഗങ്ങളിൽ പെട്ട സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്ന രണ്ട് ലിബറൽ ബുദ്ധി ജീവികളുടെ മുഖം മൂടി അഴിഞ്ഞുവീഴാനും കരണമായിത്തീർന്നത്.
ഇരുവര്‍ക്കുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് രേഖാ രാജ് ഉന്നയിക്കുന്നത്. ദളിതയായ പെണ്‍കുട്ടിയെ ജോലിക്കു വിളിച്ച ശേഷം നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ച് രേഖ പോസ്റ്റില്‍ വിവരിക്കുന്നു. ഹൈദ്രബാദ് സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് രൂപേഷിനെ കുറിച്ചുള്ള വിവരം നല്‍കിയതെന്നും രേഖ പോസ്റ്റിൽ വ്യക്തമാക്കുന്നു.
അപർണ്ണ പ്രഭയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
