ആ കത്തോലിക്കരെ ലാ ”വെള്ളത്തിലോട്ട് തന്നെ കൊണ്ടെ വിട്ടേര് എന്ന് പങ്കിലനാഥൻറെ മുഖ്യതാന്ത്രികൻ കണ്ഠരര് ഫിലിപ്പരര് മൂഷികരര്.
കടലിനോട് ശാന്തനാകാനും പച്ച വെള്ളം വീഞ്ഞാക്കുകയും ചെയ്ത ദൈവത്തിന്റെ
ആൾക്കാരാണത്രെ,രക്ഷപെടുത്താൻ അവരുടെ ദൈവത്തിന് ഒരു അവസരംകൊടുക്കുന്നതും നല്ലതാ എന്ന് അദ്ദേഹം പറഞ്ഞു.പള്ളിപ്പാട് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ജാതിവിവേചനത്തോട് പ്രതികരിക്കുകയായിരുന്നു ബ്രാഹ്മ ശ്രീ കണ്ഠരര് ഫിലിപ്പരര് മൂഷികരര് നിന്തിരുവടികൾ.
ഇവനെയൊന്നും മനുഷ്യരുടെ കൂട്ടത്തിപ്പെടുത്താതെ നുമ്മ ഡിങ്കോയിസ്റ്റുകൾ കൃസ്ത്യാനി ആയിത്തന്നെകാണണം എന്നും ആ വെള്ളത്തിവല്ല പശുവോ,ക്ടാവോപട്ടിയോ പൂച്ചയോ ഒണ്ടേൽ അതുങ്ങളെ രക്ഷിച്ച് അതുങ്ങക്ക് വല്ലോം കൊട് ആ പാവങ്ങൾ ജാതീം മതോം ദൈവോം ഇല്ലാത്തവരാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഇന്ന് ഉച്ചക്ക് ഡിങ്കയാണ മാസാചരണത്തോടനുബന്ധിച്ചു പങ്കിലക്കാട് ഗുഹയിലെ ഉള്ളിലെ പാറപ്പുറം ഹാളിൽ ” വിശുദ്ധബാലമംഗളത്തിന് ബദൽ സാധ്യമാണോ” എന്നവിഷയത്തിൽ നടന്നുവരുന്ന അന്താരഷ്ട്ര സെമിനാറിൽ അനുഗ്രഹ പ്രഭാഷണം നടത്തുമ്പോഴാണ് നിന്തിരുവടികൾ ഇങ്ങനെ പരാതികരിച്ചത്. പിന്നീട് അദ്ദേഹം ഇതു സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
ഡിങ്കയാണമാസാചരണത്തോടനുബന്ധിച്ച് ഒരു ഡിങ്കഭക്തൻ ഡിങ്കഭഗവാന് വഴിപാടായി നടക്കിരുത്തിയ ആനക്കുട്ടിയെ അദ്ദേഹം ഏറ്റുവാങ്ങി. മറ്റ് ദൈവങ്ങളെ പോലെ മൃഗങ്ങളെ പീഡിപ്പിച്ചുകൊണ്ടുള്ള ആനയെഴുന്നള്ളത്തിന് ഡിങ്കഭഗവാൻ എതിരായതിനാൽ ആനക്കുട്ടിയെ പങ്കിലക്കാട്ടിൽ സ്വച്ഛന്ദം വിഹരിക്കാൻ വിട്ടിരിക്കുകയാണ്.
തന്ത്രി കണ്ഠരര് ഫിലിപ്പരര് മൂഷികരരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
ആ കത്തോലിക്കരെ
ലാ ”വെള്ളത്തിലോട്ട് തന്നെ കൊണ്ടെ വിട്ടേര്
കടലിനോട് ശാന്തനാകാനും
പച്ച വെള്ളം വീഞ്ഞാക്കുകയും
ചെയ്ത ദൈവത്തിന്റെ
ആൾക്കാരാ
രക്ഷപെടുത്താൻ അവരുടെ
ദൈവത്തിന് ഒരു അവസരം
കൊടുക്കുന്നതും നല്ലതാ
ഇവനെയൊന്നും മനുഷ്യരുടെ കൂട്ടത്തിപ്പെടുത്താതെ
കൃസ്ത്യാനി ആയിത്തന്നെ
കാണണം
ആ വെള്ളത്തിവല്ല പശുവോ,ക്ടാവോ
പട്ടിയോ പൂച്ചയോ ഒണ്ടേൽ
അതുങ്ങളെ രക്ഷിച്ച്
അതുങ്ങക്ക് വല്ലോം കൊട്:
ആ പാവങ്ങൾ ജാതീം മതോം
ദൈവോം ഇല്ലാത്തവരാ…