Sat. Nov 21st, 2026

സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ബന്ധിത ധ്യാനം പ്രതിഷേധവുമായി രക്ഷിതാക്കളും.സഭയുടെ കീഴിലുളള എറണാകുളത്തെ സെന്‍റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് മാനേജ്മെന്‍റ് നിര്‍ബന്ധിത ധ്യാനം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇതിൽ പ്രതിഷേധിച്ചാണ് രക്ഷിതാക്കൾ രംഗത്ത് വന്നിട്ടുള്ളത്..ഒരു സംഘം രക്ഷിതാക്കള്‍ നിര്‍ബന്ധിത ധ്യാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ലൈംഗിക ആരോപണങ്ങളിലും ഭൂമി കുംഭകോണത്തിലും അടിമുടി ഉലഞ്ഞു നില്‍ക്കുന്ന സിറോ മലബാര്‍ കത്തോലിക്കാ സഭയിലെ യുവാക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ യുവതീ യുവാക്കളെ ബ്രയിൻവാഷ് ചെയ്യിക്കാനാണ് നിറബന്ധിത ധ്യാനം.

എറണാകുളം- അങ്കമാലി രൂപതയുടെ കീഴിലുളള ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തില്‍ ക്രിസ്ത്യാനികളായ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. അഞ്ഞൂറു രൂപ ഫീസ് വാങ്ങിയാണ് അഞ്ചു ദിവസത്തെ ധ്യാനത്തിന് കൊണ്ടു പോകുന്നത്. ഇതില്‍ ഗൂഢാലോചതനയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. അടുത്ത ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ആദ്യ ബാച്ചിന്‍റെ ധ്യാനം. ആരോഗ്യപരമായ കാര്യങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാത്തവരും ഫീസ് നല്‍കണമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

സ്വയം ഭരണാവകാശമുളള കോളേജ് ആയതുകൊണ്ട് സര്‍വകലാശാലയ്ക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇത്തരം കാര്യങ്ങളില്‍ ഇടപെടാനും കഴിയാറില്ല. കലാലയ രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളേജ് ആയതു കൊണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. മഴമൂലം രണ്ടാഴ്ചയിലധികം ക്ളാസ്സുകള്‍ നഷ്ടപ്പെട്ടതിനിടയിലാണ് നിര്‍ബന്ധിത ധ്യാനവുമായി മാനേജ്മെന്‍റ് രംഗത്തു വന്നിരിക്കുന്നത്.

തുടരെത്തുടരെയുണ്ടായ ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് സഭാനേതൃത്വങ്ങള്‍ പൊതുവേ അങ്കലാപ്പിലാണ്. വിശ്വാസികളായ ക്രിസ്ത്യാനികൾ കത്തോലിക്കാ സഭാ വിശ്വാസമുപേക്ഷിച്ച് മറ്റു സഭകളിലേക്ക് ചേക്കേറുന്നതും, കുമ്പസാര വിവാദത്തിനും, പുരോഹിതരുടെ സാമ്പത്തിക തട്ടിപ്പിനും ശേഷം പരസ്യമായി സഭാനേതൃത്വത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നതുമാണ് സഭയെ അങ്കലാപ്പിലാക്കുന്നത്. കഴിയുന്നത്ര വിശ്വാസികളെ സഭയിൽ ഉറപ്പിച്ചു നിർത്താനും അതിനു വേണ്ടി മസ്തിഷ്ക പ്രക്ഷാളനം ചെയ്യാനുമാണ് ഇത്തരം തട്ടിപ്പു ധ്യാനങ്ങൾ കൊണ്ട് സഭ ലക്ഷ്യമിടുന്നത്.

ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിൽ അഞ്ചു ദിവസത്തെ ഹാജര്‍ നൽകില്ല എന്ന ഭീഷണിയാണ് പ്രിന്‍സിപ്പലും കൂട്ടരും മുഴക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുന്ന അഞ്ചു ദിവസവും ധ്യാനകേന്ദ്രത്തിൽ നിന്ന് പുറത്തു പോകാൻ അനുവദിക്കില്ല. ബന്ധുക്കളെ ബന്ധപ്പെടുവാനോ മൊബൈൽ ഫോൺ ഉപയോഗിക്കുവാനോ അനുവാദമുണ്ടാകില്ല.

ധ്യാനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കോളേജ് അധികൃതരെ സമീപിച്ചെങ്കിലും ഒരു കാരണവശാലും ക്രിസ്ത്യൻ വിദ്യാർത്ഥികൾ ധ്യാനത്തിൽ നിന്ന് വിട്ടു നിൽക്കാൻ അനുവദിക്കുന്നതല്ല എന്ന കടുംപിടുത്തത്തിലാണ് കോളേജ് അധികൃതൽ.സാത്താൻ ബാധിച്ചവരാണ് ധ്യാനത്തിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവരെന്നാണ് സഭയുടെ നിലപാട്.

കഴിഞ്ഞ വർഷം ഒരു ദിവസം മാത്രം നടന്ന യുവജന ധ്യാനത്തിൽ നിന്നു വിട്ടു നിന്ന ചില വിദ്യാർത്ഥികളെ മാനസികമായി പിഡിപ്പിച്ചതായും ഇവർക്ക് ഇന്‍റേണല്‍ മാർക്ക് നൽകാതിരുന്നതായും അനുഭവമുള്ളതുകൊണ്ട് ഒരു വിദ്യാർത്ഥിനിയും ഒരിടത്തും പരസ്യമായി പ്രതികരിക്കാനും പരാതി പറയാനും തയ്യാറല്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പോലും പ്രതികരിക്കാൻ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഒരുക്കമല്ല. കോളേജിൽ പ്രവർത്തിക്കുന്ന ഏക യുവജന സംഘടനയായ ജീസസ് യൂത്തിന്റെ പ്രവർത്തകരും ഇതിലൂടെ കടന്നു വന്ന വരുമാണ്.കോളേജിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അതുകൊണ്ടു തന്നെ അവരാരും പ്രതിഷേധിക്കാനും തയ്യാറാവില്ല എന്നതാണ് മാനേജ്‌മെന്റിന് താരമായിരിക്കുന്നത്