ലോകത്ത് ആകമാനം മതസ്പര്‍ധ വളര്‍ത്തുവാനും ഡിങ്കോയിസ്ടുകളുടെ മാനസിക വീര്യം കെടുത്തി കോടാനുകോടി വരുന്ന ഡിങ്കോയിസ്ടുകളെ ഇളക്കി വർഗ്ഗീയ കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ന്യൂന പക്ഷ-പൂരിപക്ഷ വർഗ്ഗീയ വാദികൾക്കെതിരെ പ്രതിഷേധിക്കാൻ ഡിങ്കോയിസ്റ്റുകൾ ഒരാഴ്ചക്കാലം തുടർച്ചയായി ഹർത്താൽ നടത്താൻ തീരുമാനിച്ചു. ഹർത്താൽ തങ്ങളുടെ മതപരമായ അവകാശങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സാമ്പ്രദായിക മതങ്ങൾക്കും; വോട്ടുമാത്രം ലക്ഷ്യമാക്കി അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികൾക്കും ഒരു വൻ താക്കീതാക്കിമാറ്റാനാണ് ഡിങ്കോയിസ്റ്റുകളുടെ തീരുമാനം. സംസ്ഥാനത്തിൻറെ ഭരണ ചക്രം പൂർണ്ണമായി സ്തംഭിപ്പിക്കാനാണ് തുടർച്ചയായി ഒരാഴ്ച ഹർത്താലാചരിച്ചുകളയാൻ ഇന്ന് പങ്കിലക്കാട്ടിലെ ഡിങ്കോയിസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം എടുത്തത് എന്ന് പങ്കിലനാഥൻറെ മുഖ്യതാന്ത്രികൻ കണ്ഠരര് ഫിലിപ്പരര് മൂഷികരര് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹർത്താലാണെങ്കിലും അക്രമങ്ങൾക്ക് മുതിരരുതെന്നും ഡിങ്കമതത്തിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട അന്യമതസ്ഥർ സോഷ്യൽ മീഡിയയിൽ നടത്തുന്ന അപവാദ പ്രചരണങ്ങളിൽ ഡിങ്കോയിസ്റ്റുകൾ പരമാവധി സംയമനം പാലിക്കണമെന്നും അഖില ലോക ഡിങ്കമത തന്ത്രി കണ്ഠരര് ഫിലിപ്പരര് മൂഷികരര് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു .
മതവികാരം വൃണപ്പെടുത്തി ഡിങ്കോയിസ്റ്റുകളെ തെരുവിലിറക്കാനായി ഡിങ്കഭഗവാൻ്റെ പ്രതീകമായ എലികളെ ചില സാമൂഹ്യ വിരുദ്ധർ കുരിശിൽ തറച്ചു പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഒരാഴ്ചക്കാലത്തെ ഈ ഹോൾസെയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ഹർത്താൽ അക്രമാസക്തമാവാതിരിക്കാൻ ഡിങ്കോയിസ്റ്റ് അനുയായികൾ സംയമനം പാലിക്കണമെന്ന് കാണിച്ചു ഫിലിപ്പരര് മൂഷികരര് ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട് .
തന്ത്രി കണ്ഠരര് ഫിലിപ്പരര് മൂഷികരരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ

തളരരുത്……..ഡിങ്കോയിസ്റ്റുകള്‍ തളരരുത്………..
മ്മടെ ലോകത്ത് ആകമാനം മതസ്പര്‍ധ വളര്‍ത്തുവാനും ഡിങ്കോയിസ്ടുകളുടെ മാനസിക വീര്യം കെടുത്തി കോടാനുകോടി വരുന്ന ഡിങ്കോയിസ്ടുകളെ ഇളക്കി ഒരു മൂന്നാം ലോക മഹായുദ്ധം തന്നേ സൃഷ്ടിക്കുവാന്‍ ആണ് ഇതു ചെയ്തവന്റെ ഉദേശം…..പങ്കിലക്കാട്ടില്‍ പള്ളി കൊള്ളുന്ന നുമ്മടെ ഡിങ്കഭഗവാന്റെ അനശ്വരതയെ ചോദ്യം ചെയ്യുവാന്‍ ആണ് ഈ കുരിശേറ്റം.നമ്മള് വിശ്വാസികള്‍ സംയമനം പാലിക്കണം…നാളെകളില്‍ അവര്‍ എലികളെ ചുവന്ന ജെട്ടി അണിയിച്ചും.. കുരിശില്‍ തറച്ചേക്കാം…അപ്പോഴും കോടാനുകോടി ദൈവങ്ങള്‍ ലോകത്തിലെ പല മാളങ്ങളിലും അന്തി ഉറങ്ങുന്നുണ്ടാവും.അതാണ് ഡിങ്കോയിസം
അതാവണം ഡിങ്കോയിസം………….
അല്ലയോ നരാധമ……നുമ്മടെ ഭാരതം ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന നിര്‍ണായക ഘട്ടത്തില്‍…മത വൈരം വളര്‍ത്തി വോട്ട്ബാങ്കുകള്‍ ഉറപ്പിക്കുവാനുള്ള നിന്റെ കുത്സിത ശ്രമം നടപ്പില്ല സഹോദരാ…..ഞങ്ങള്‍ ഡിങ്കോയിസ്റ്റുകള്‍ ഉറച്ച മനസും തളരാത്ത പോരളികളുമാകുന്നു പങ്കില ക്കാട്ടില്‍ പള്ളി കൊള്ളുന്ന പരമ ചൈതന്യം എതിരാളിക്കൊരു പോരാളി……ശക്തരില്‍ ശക്തന് നുമ്മടെ ദൈവത്തിന് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ……..ഞങ്ങളു തിന്നും കപ്പയിലൂടെ……
തന്നേ പിടിക്കാന്‍ നിരന്തരം പിന്നാലെ നടക്കുന്ന കണ്ടന് പൂച്ചയോടും ചക്കി പൂച്ചയോടും കലഹിക്കാതെയും ശപിക്കാതെയും നിരന്തരം ക്ഷമിച്ചുകൊണ്ട്
” നിങ്ങള്‍ കടല്‍ തീരത്തേക്ക് പോയി വള്ളങ്ങള്‍ക്ക് താഴെ വിശ്രമിപ്പിന്‍….അവിടെ നിങ്ങള്‍ക്ക് പച്ചമീനും ഉണക്കമീനും കിട്ടും( വി:ബാ:മ:3;1;37 )എന്ന് ഉല്‍ബോധിപ്പിക്കുക ആയിരുന്നു ഡിങ്ക ഭഗവാന് ചെയ്തത്..
കാലങ്ങളായി മീന്കാരന് പിന്നാലെ കരഞ്ഞു കെഞ്ചി തെണ്ടി നടന്ന് നടന്നു ഒമാന്‍ ചാളയും ആന്ധ്രാ ചാളയും കഴിക്കുന്ന നിങ്ങളോട് നാടന്‍ ചാളയുടെ രുചി അറിയാന്‍ ആഹ്വാനം ചെയ്യുക ആയിരുന്നു…അദ്ദേഹം………
എന്നിട്ടും ചില മാര്ജാരകുതുകികള്……അദ്ദേഹത്തെ………..
നുമ്മടെ ദൈവമായ ഡിങ്ക ഭഗവാനെ കുരിശില്‍ തറച്ചു അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചു നുമ്മടെ മാളങ്ങളില്‍ ഒരാഴ്ചക്കാലം ഹര്‍ത്താല്‍ ആചരിക്കുവാന്‍ തീരുമാനിച്ചതായി വ്യസന സമേതം അറിയിക്കുന്നു.
NB ;;;;;;;;; പാല്,കപ്പ തേങ്ങാപൂള് ഉണക്കമീന്‍.ബിസ്കറ്റ് റസ്ക് തുടങ്ങി അവശ്യ സാധന വസ്തുക്കളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി ഡിങ്കോയിസ്റ്റുകള്‍ അറിയിക്കുന്നു