Mon. Nov 23rd, 2026

ആലപ്പുഴയിൽ 2 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ അറസ്റ്റിൽ. വലക്കൽ വല്ലയിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകനായ സക്കീർ ഹുസൈൻ(30)ഉം വെള്ളക്കിണറിലെ രിപാൽ പറമ്പിലെ ശരീഫിന്റെ മകനായ മനാഫും(25) വെള്ളക്കിണറിലെ ക്വോർട്ടേഴ്സിൽ താമസിക്കുന്ന ജേക്കബിന്റെ മകനായ ജെറിൻ ജേക്കബു(25)മാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.

കഞ്ചാവ് കടത്തുകയായിരുന്ന ഇനോവ കാറടക്കമാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. പെട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസുകാർക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ഇന്നോവയെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞത്. വണ്ടിയുടെ പിന്നിലുള്ള സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

എസ്.ഐ ലൈസാർ അഹമ്മദിന് പുറമേ പോലീസുകാരായിരുന്ന സന്തോഷ്, വിപിൻ ദാസ്, മനോജ്, ഷാനവാസ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ ഒരാൾ ഒഴികെ മറ്റു ള്ളവർ എസ് ഡി പി ഐ യുടെ സജീവ പ്രവർത്തകരാണെന്ന് നാട്ടുകാർ പറഞ്ഞു.