Mon. Nov 23rd, 2026

ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് ആവര്‍ത്തിച്ച് കവയത്രി സുഗതകുമാരി. അഭിമന്യു മരിച്ചതും കെവിൻ മരിച്ചതും പരിസ്ഥിതി പ്രശ്നങ്ങൾ അല്ലാതിരുന്നതുകൊണ്ട് അറിഞ്ഞില്ലെങ്കിലും ഇപ്പോൾ സുഗതകുമാരി വാതുറന്നു. ‘സ്ത്രീകളെ ശബരിമലയിൽ കയറ്റരുത്’എന്ന് സുഗതകുമാരി.

‘സ്ത്രീകളെ ശബരിമലയിൽ കയറ്റരുത്; ഉന്നത നീതി പീഠം പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണ് ‘എന്ന്‌ സുഗതകുമാരി വാതുറന്നു.വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഒരു കോടതിക്കും കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. ദുരാചാരങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്.എന്നവർ കൂട്ടിച്ചേർത്തു.സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അതിരൂക്ഷമായി പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാകുമെന്നാണ് സുഗതകുമാരിയുടെ മറ്റൊരു വിചിത്ര വാദം.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അതിരൂക്ഷമായി പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് അവർ നേരത്തെയും വാദിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോള്‍ അവിടെ പോകുന്നത്. അവരെ തന്നെ പ്രകൃതിയ്ക്ക ഉള്‍കൊള്ളാനാവുന്നില്ല. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം നല്‍കിയാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും. പമ്പാ നദിയും ശബരിമലയോട് ചേര്‍ന്നുകിടക്കുന്ന ആവാസ വ്യവസ്ഥയും നശിക്കുമെന്നും സുഗതകുമാരി വാദിക്കുന്നു.പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് താനിങ്ങനെ പറയുന്നത്. ഒരു സ്ത്രീ വിരോധി അല്ല താനെന്നും സുഗതകുമാരി വിശദീകരിക്കുന്നു.

അതേസമയം സുഗതകുമാരിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതേ നിലപാടെടുത്തിന് നേരത്തെയും സുഗതകുമാരിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സ്ത്രീകള്‍ പോയതുകൊണ്ട് പരിസ്ഥിതി നശിക്കുമെന്ന വാദം എന്ത് അടിസ്ഥാനത്തിലാണെന്നാണ് അവരുടെ ചോദ്യം. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിയുടെ പരാമർശത്തെപ്പോലും വകവെക്കാതെ സുഗതകുമാരി പ്രകൃതി സ്നേഹവുമായി പൂണ്ടുവിളയാടിയിരിക്കുന്നത്.

തീർന്നില്ല ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് സുപ്രീംകോടതിയില്‍ നിന്നും അനുമതി ലഭിച്ചാലും സ്ത്രീകള്‍ ശബരിമല കയറരുതെന്നാണ് സുഗതകുമാരി പറയുന്നത്. സ്ത്രീകളുടെ സുരക്ഷയാണ് ആദ്യം പ്രധാനം. , തിരക്കിനിടയിലെ കാമത്തിന്റെ നഖങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്നും സുഗതകുമാരി പറയുന്നു. തിക്കിലും തിരക്കിലും സംഭവിക്കാവുന്ന പീഡനങ്ങളെക്കുറിച്ച് പറയാതിരിക്കാനും പറ്റില്ല. ഇതെങ്ങനെ തടയും? എങ്ങനെ പരിഹരിക്കും? സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്തു കൊണ്ടുവരും? ഇതൊക്കെയാണ് സുഗതകുമാരി ചോദിക്കുന്നത്. ചോദ്യം പക്ഷെ ഫലത്തിൽ വ്രതം നോറ്റ് മല കയറുന്ന ഭക്തരെ അടച്ചാക്ഷേപിക്കുന്ന അഭിപ്രായമായി ഭക്തശിരോമണിമാർക്ക് തിരിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.