വാടകവീട്ടില്‍ പെൺവാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്‌മി-45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും സീരിയലുകളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന തിരുവനന്തപുരം, ഷൊർണൂർ സ്വദേശിനികളായ പെൺകുട്ടികളുമാണ് അറസ്റ്റിലായത്.
പൂങ്കുന്നത്ത് ഉദയനഗർ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ജോലിയുള്ള സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തി ലുള്ളവർക്ക് അയൽ വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാൽ, ആളുകള്‍ വരുന്നതും ഇറങ്ങിപ്പോകുന്നതും കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് പോലീസ് വ്യാഴാഴ്‌ച റെയ്ഡ് നടത്തുകയായിരുന്നു.
സീരിയൽ, സിനിമാ രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്‌ത പെൺകുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്. ഇപ്പോൾ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെൺവാണിഭ ക്കേസിൽ മുമ്പ് മണ്ണുത്തി, നെടുപുഴ എന്നിവിടങ്ങളിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഒാരോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും പഴയ പ്രവർത്തനംതന്നെയാണ് ഇവർ ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.