Sun. Nov 22nd, 2026

എ​സ്ഡി​പി​ഐ​യു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ നി​ർ​ദേ​ശം. ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്ക് എ​സ്ഡി​പി​ഐ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ൽ അ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് നി​ർ​ദേ​ശി​ച്ചു.എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സി​പി​എ​മ്മി​ന് എ​സ്ഡി​പി​ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വ​രു​ത്താ​ൻ ശ്ര​മ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു.

അ​ഭി​മ​ന്യു വ​ധ​ത്തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ സി​പി​എം എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ച്ച​തു വി​മ​ർ​ശ​ന​വി​ധേ​യ​മാ​യി​രു​ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ഇതുവരെ നടത്തിയ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പാണ്‌ ഇനി നടത്തേണ്ടത്‌.

ഓരോ സംസ്ഥാനത്തെയും പാർട്ടി ഘടകങ്ങളുടെ പോരായ്മ പരിഹരിക്കുന്നതിന്‌ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ മാർഗനിർദേശങ്ങളിൽ കേരളവുമായി ബന്ധപ്പെട്ടവ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ തുടർച്ചയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്ത്‌ ഇല്ലാതിരുന്നതിനാൽ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തില്ല.