Fri. Nov 20th, 2026

എസ് എഫ് ഐ നേതാവ് അഭിമന്യുവിന്‍റെ കൊലപാതക ക്കേസ് പ്രതികള്‍ക്ക് സി പി എമ്മുമായി ബന്ധമുണ്ടെന്ന രീതിയില്‍ വന്ന സ്വന്തം ഭാര്യയുടെ ഫേസ്ബുക് പോസ്റ്റിനെ തളളിപ്പറഞ്ഞ് സി പി എം എം എല്‍ എ ജോണ്‍ ഫെര്‍ണാണ്ടസ്. ഭാര്യ എ​ൻ.​പി. ജെ​സി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യങ്ങൾ അടിസ്ഥാനരഹിതവും അവജ്ഞയോടെ തള്ളിക്കളയേണ്ടതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ ഭാര്യയോട് ടെലിഫോണിൽ സംസാരിച്ച കാര്യങ്ങളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. അടിസ്ഥാന രഹിത ആരോപണങ്ങളാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. വർഗീയ വാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. അത്തരമൊരു പാർട്ടിയെയും അതിന്‍റെ പ്രവർത്തനങ്ങളെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് ഒരു വിധത്തിലും സഹായകരമായ ഒരു വാക്കോ പ്രവർത്തിയോ പാർട്ടി പ്രവർത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലെന്ന് ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് വ്യക്തമാക്കി.

നമ്മുടെ നാടൊന്നാകെ അഭിമന്യൂവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുകയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ മതതീവ്രവാദ പ്രസ്ഥാനമായ എസ്.ഡി.പി.ഐക്കെതിരെ അതിശക്തമായ ജനവികാരമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധത്തിനായി എസ്.ഡി.പി.ഐ പലവിധ തന്ത്രങ്ങളും സ്വീകരിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് സി.പി.എം സഹായമെന്ന വ്യാജ വാർത്ത പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ ഇതിനെ സാധൂകരിക്കും വിധം നടത്തിയ അഭിപ്രായം വാസ്തവവിരുദ്ധമാണെന്നും വിശദീകരണ കുറിപ്പിൽ ജോ​ൺ ഫെ​ർ​ണാ​ണ്ട​സ് വ്യക്തമാക്കുന്നു.

അ​ഭി​മ​ന്യു​വി​​​​​ന്‍റെ കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്​ ആ​രെ​ന്ന്​ സി.​പി.​എം ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ത​ട​ക്കം പ​രാ​മ​ർ​ശ​ങ്ങ​ള​ട​ങ്ങി​യ ആം​ഗ്ലോ ഇ​ന്ത്യ​ൻ എം.​എ​ൽ.​എ ജോ​ൺ ഫെ​ർ​ണാ​ണ്ട​സി​​​​ന്‍റെ ഭാ​ര്യ എ​ൻ.​പി. ജെ​സിയുടെ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റാണ് വി​വാ​ദ​ത്തി​ന് വഴിവെച്ചത്. ആ​ർ.​എ​സ്.​എ​സി​നെ​യും എ​സ്.​ഡി.​പി.​ഐ​യെ​യും പ്രാ​ദേ​ശി​ക സി.​പി.​എം നേ​തൃ​ത്വം സ​ഹാ​യി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളു​ള്ള പോ​സ്​​റ്റ്​ പാ​ർ​ട്ടി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കിയിരുന്നു. സു​ഹൃ​ത്താ​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാണ് എം.​എ​ൽ.​എയുടെ ഭാ​ര്യ പ​ങ്കു​വെ​ച്ച​ത്. പോ​സ്​​റ്റ്​ ച​ർ​ച്ച​യാ​യ​തി​നെ​ തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട്​ പി​ൻ​വ​ലി​പ്പി​ച്ചു.വിവാദമായ പോസ്റ്റ് പിൻവലിക്കുന്നതിന് വിശദീകരിച്ച് മറ്റൊരു കുറിപ്പും ജെ​സി പോസ്റ്റ് ചെയ്തിരുന്നു.