Sun. Nov 22nd, 2026

കുമ്പസാരക്കെണിയെ ആസ്പദമാക്കി ചിത്രം വരച്ച ആലപ്പുഴ സ്വദേശിയായ ചിത്രകാരനെതിരെ വീണ്ടും കൊലവിളിയും, ഭീഷണിയും. അജേഷ് വരച്ച പുതിയ ചിത്രമാണ് പള്ളിക്കാരുടെ ഹാലിളക്കിയത്.

പവിത്രവും, പരിപാവനവുമായി കരുതുന്ന സഭയിലെ പുരോഹിത കൂട്ടങ്ങൾ തമ്മിലടിച്ചും പെണ്ണുപിടിച്ചും ആടിത്തിമർക്കുന്നതിനെതിരെ പ്രതീകത്മകമായി പ്രതികരിക്കുകയും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ചെറുപ്പക്കാരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്താനും തുടങ്ങിയിരിക്കുകയാണ് ഈഅലവലാതികൾ ! ഇവമ്മാരുടെ അടിമകളായി കുറെ പോഴമ്മാരും – എന്ത് കൊള്ളരുതായ്മയും വിശ്വാസത്തിന്റെ ലേബലിൽ ഇവർ ചെയ്ത് കൂട്ടും.

(അജേഷ് വരച്ച പുതിയ ചിത്രം) കൂമ്പാരം ഉപേക്ഷിക്കൂ …മാനവുംജീവനും രക്ഷിക്കൂ.

നേരത്തെ ജൂൺ 28 ന് ആണ് Kripa Art Alpy എന്ന തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നു് ഇന്നു് ക്രിസ്തീയ സഭയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കി അജേഷ് ജോർജ് പോസ്റ്റു ചെയ്ത ചിത്രത്തിന് നേരെയും ഫെയ്‌സ്‌ബുക്കിൽ ക്രിസ്തീയ വിശ്വാസികൾ തെറിവിളിയും, ഭീഷണിയുമായി കൊലവിളി മുഴക്കിയിരുന്നു. ഇപ്പോഴിതാ മതഭ്രാന്തന്മാർ വീട്ടിൽക്കയറി ഭീഷണിമുഴക്കുകയാണ് നമ്മുടെ നമ്പർ 1 കേരളത്തിലും.

കൂടതെ സംഘികളുടെ സൃഷ്ടിയായ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന ഗ്രൂപ്പിൽ അജേഷിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അജേഷിനെ ആക്രമിക്കാനുള്ള കാമ്പെയിനിങ്ങും നടന്നുവരികയാണ്. മതത്തിൻറെ ജീർണ്ണതകൾ ഒരോന്നായി മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ അതിൽനിന്ന് ശ്രദ്ധ തിരിക്കാൻ ആലപ്പുഴയിൽ പുതിയൊരു സാമുദായിക സംഘട്ടനത്തിന് കോപ്പുകൂട്ടുകയാണ് മതവാദികൾ. സകല രാഷ്ട്രീയക്കാരും ഇവർക്ക് ഒത്താശ ചെയ്യുകയാണ്.

അജേഷിനെതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്തികൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ചിത്രം ചുവടെ 

കുമ്പസാരക്കെണിയെ ആസ്പദമാക്കി അജേഷ് വരച്ച വൈറലായ ചിത്രം ചുവടെ