Sun. Nov 22nd, 2026

എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ)സെമിനാറുമായി കുടുംബശ്രീയും പീപ്പിൾ ഫോർ അനിമൽ സംഘടനയും ഒത്തുചേരുന്നു. സെമിനാറിന്റെ ഭാഗമായി മികച്ച നായ്ക്കുട്ടികളുടെ സൗജന്യ ദത്തെടുക്കൽ പരിപാടിയും വാക്സിനേഷനും സംഘടിപ്പിക്കുന്നുണ്ട്.

നായ്ക്കളിൽ വന്ധ്യകരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പൊതുജനങ്ങളിൽ ബോധവൽകരണം നടത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ശനിയാഴ്ച പട്ടം എസ്.സി.എം ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പരിപാടി ഉദ്ഘാടനം ചെയ്യും.

നായ്ക്കുട്ടികളെ ദത്തെടുക്കാൻ താൽപ്പര്യമുള്ളവർ തിരിച്ചറിയൽ രേഖകളുമായി സ്ഥലത്തെത്തണമെന്ന് സംഘാടകർ അറിയിച്ചു