Fri. Nov 20th, 2026

ജലന്ദർ ബിഷപ്പിനും ഓർത്തഡോക്സ് സഭ വൈദികർക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് എ കെ ആന്‍റണി. ഇക്കാര്യത്തിൽ സ്വാധീനങ്ങളിൽ വഴങ്ങാതെ സർക്കാർ അന്വേഷണം നടത്തണമെന്നും ആൻറണി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ത​​ന്‍റെ ധാർമിക പിന്തുണ ആക്രമണത്തിനിരയായ നടിക്കൊപ്പമാണെന്നും ആൻറണി വ്യക്തമാക്കി. അഭിമന്യു വധക്കേസിൽ എല്ലാ കുറ്റവാളികളെയും കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കണം. ശക്തി ഉറപ്പാക്കേണ്ടത് ബലപ്രയോഗത്തിലൂടെയല്ല. കലാലയങ്ങൾ ആയുധപുരകളാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചില കോളജുകളിൽ ചില വിദ്യാർഥി സംഘടനകൾ ഏകാധിപത്യ സ്വഭാവം കാണിക്കുന്നു. കാമ്പസ് രാഷ്ട്രീയം വേണം എന്നത് തന്നെയാണ് നിലപാട്. കലാലയ രാഷ്ട്രീയത്തിൽ അക്രമങ്ങളിൽ ഒന്നാം സ്ഥാനത്ത് എസ്.എഫ്.ഐയാണ്​. എ.ബി.വി.പിയും സമാന സ്വഭാവമുള്ളതാണ്​. ഒരു വിദ്യാർത്ഥി സംഘടന മതിയെെന്ന നിലപാടാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നതെന്നും അത് ദോഷകരമാണെന്നും ആൻറണി പറഞ്ഞു.

സുനന്ദ കേസിൽ ശശി തരൂരിനെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്​. അദ്ദേഹത്തിന്‍റെ കുടുംബത്തെ അടുത്തറിയുന്ന ആൾ എന്ന നിലയിൽ നിലവിലെ ആരോപണങ്ങളിൽ വിശ്വസിക്കുന്നില്ല.എന്നും ആൻറണി പറഞ്ഞു