Fri. Nov 20th, 2026

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ ഫേസ്ബുക്കില്‍ പൊങ്കാല. ചിന്തയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ ലോകത്ത് ഉയരുന്നത്. ഇതാണോ സഖാവെ ഒറ്റപ്പെട്ട സംഭവം എന്ന് ചോദിച്ചാണ് ഇടതുപക്ഷ അനുഭാവികള്‍ തന്നെ ചിന്തക്കെതിരെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇടുന്നത്.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ആണെന്ന പോസ്റ്റിലെ വാചകമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ചിന്തയുടെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം അനുഭാവികള്‍ തന്നെ രംഗത്തെത്തി. ‘പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്’. ചിന്തയുടെ ഈ ‘ചിന്ത’ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇതിലും നല്ലത് ഈ മരണം അപലപിക്കാതിരിക്കുന്നതാണ്. അഭിമന്യുവിനെ പോലുള്ള ഒട്ടനേകം സഖാക്കളുടെ ജീവരക്തം കൊണ്ട് വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കിട്ടിയ യുവജനക്കമ്മീഷന്റെ ചെയര്‍പേഴ്‌സണിന്റെ എസി റൂമില്‍ ഇരുന്ന് നടത്തിയ നല്ലൊരു പോസ്റ്റ്. ദയവ് ചെയ്ത് ഇടത് പക്ഷത്തിന്റെ വക്താവായി വേദികളില്‍ വരരുത്. നിങ്ങള്‍ക്ക് കിട്ടിയ സൗഭാഗ്യം തല്‍ക്കാലം അനുഭവിക്കുക. എന്നൊക്കെയുള്ള കമന്റുകളാണ് അധികവും ചെയ്തിരിക്കുന്നത്. കടുത്ത നാടൻ ഭാഷയിലുള്ള കമന്റുകളും പോസ്റ്റില്‍ നിരന്നിട്ടുണ്ട്. നല്ലനല്ലനടൻപദങ്ങൾ ഇടക്കിടക്ക് ഡിലീറ്റ് ചെയ്യുന്നുമുണ്ട്

ചിന്തയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്.പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്.

പ്രിയപ്പെട്ട സഹോദരാ……

(പൊങ്കാല വഴിപാടിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് സൗകര്യാർത്ഥം ചിന്തയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ ലിങ്ക് ചുവടെ)