Fri. Apr 19th, 2024

കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനില്‍ വച്ചാണ് യുവതിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കരയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നപോഴാണ് സംഭവം. പ്രണയനൈരാശ്യമാണ് കാരണമെന്ന് പ്രതി പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിക്കു പുറമേ മറ്റൊരു യാത്രക്കാരനു കൂടി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.