Thursday, August 11, 2022

Latest Posts

രണ്ട് പാരഗ്രാഫ് സംവരണ അനുകൂലവും രണ്ട് പാരഗ്രാഫ് സംവരണ വിരുദ്ധതയും, മൈലേജ് കൂട്ടുമോ ആവോ ?

സംവരണം  ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടതാണ്. ഭരണപരമായ പങ്കാളിത്തവും ദേശീയ സ്വത്തിലുള്ള അവകാശവുമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അതിജീവനത്തി നു വേണ്ടി അനേകം പോരാട്ടങ്ങളിലൂടേയും രൂക്ഷമായ സാമൂഹ്യനീതിയുടെ കണക്കുപറച്ചിലുകളിലൂടേയും നേടിയെടുത്ത സംവരണ അവകാശത്തെ അട്ടിമറിക്കാൻ നടക്കുന്ന ഗൂഢ ശ്രമങ്ങൾക്കൊപ്പം കേരളത്തിലെ ചില കുയുക്തിവാദികളും രംഗത്ത്.

പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തുന്നതുവരെ സംവരണം നിലനിര്‍ത്തുകയെന്നതാണ് വിവക്ഷ. സംവരണം ഏതെങ്കിലും പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമല്ല. എക്കാലവും ഇത് തുടര്‍ന്നുപോകാനും കഴിയില്ല. താല്‍ക്കാലിക പരിപാടി മാത്രമാണിത്. പ്രസ്തുത വിഭാഗങ്ങള്‍ മുഖ്യധാരയില്‍ എത്തിക്കഴിഞ്ഞതായുള്ള ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ അത് പിന്‍വലിക്കണം. എന്നാല്‍ കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഇവര്‍ മുഖ്യധാരയില്‍ എത്തിയിട്ടില്ല എന്നുമാത്രമല്ല ബഹുദൂരം പിന്നാക്കം പോയതായാണ്. അതായത് ഇത്രയും കാലം നടപ്പിലാക്കിയിട്ട് സംവരണത്തിന്റെ ഗുണഫലങ്ങള്‍ കിട്ടിയിട്ടില്ലെങ്കില്‍ അത് എടുത്ത് കളയുകയല്ല, തീവ്രമായി നടപ്പിലാക്കി ഉടന്‍തന്നെ ലക്ഷ്യം കൈവരിക്കുകയാണ് വേണ്ടത്.

ദാരിദ്ര്യത്തിന് ജാതിയില്ല എന്നു പറയുമ്പോള്‍ പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നും. എന്നാല്‍ സാമ്പത്തികം നോക്കിയല്ല ജാതി നോക്കിയാണ് ഇവിടെ സാമൂഹ്യമാന്യത കല്‍പ്പിക്കപ്പെടുന്നത്. വിശക്കുന്ന നമ്പൂതിരിക്കും വിശക്കാത്ത വേലനും സമൂഹത്തില്‍ ഒരേ സ്ഥാനമല്ലല്ലോ ഉള്ളത്. സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ശരിയെന്ന് തോന്നുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരിപാടിയാണ് സംവരണം എന്ന തെറ്റിദ്ധാരണ നിമിത്തമാണ്. ഭരണപങ്കാളിത്തവും അവസരസമത്വവുമാണ് അത് ലക്ഷ്യം വക്കുന്നതെന്ന് ഏവരും മനസ്സിലാക്കണം. മുന്നാക്കക്കാരിലെ സാമ്പത്തികമായി മാത്രം പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവസരങ്ങല്‍ ഒരിടത്തും നിഷേധിക്കപ്പെടുന്നില്ല. അവര്‍ ജാതിവ്യസ്ഥിതിയുടെ ഇരയല്ലെന്നു മാത്രമല്ല, മറിച്ച് അതിന്റെ ഗുണഫലം അനുഭവിക്കുന്നവരുമാണ്. അവര്‍ക്ക് ജാതിമൂലമുണ്ടായ അവശത പരിഹരിക്കുന്നതിനുള്ള പരിപാടിയായ സംവരണം നല്‍കിയാല്‍ സംവരണത്തിന്റെ അടിസ്ഥാനം തന്നെ (സാമൂഹ്യനീതി) അട്ടിമറിക്കപ്പെടും. മാത്രവുമല്ല, സാമ്പത്തിക സംവരണം എന്നത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട ഒരു വസ്തുതയല്ല. ഇക്കാരണങ്ങളാല്‍ സാമ്പത്തിക സംവരണവാദത്തിന് അടിസ്ഥാനമില്ലെന്ന് മനസ്സിലാക്കാം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരുണ്ട് എന്നത് സത്യമാണ്. അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അത് നടപ്പാക്കാന്‍ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികം ആക്കുകയല്ല വേണ്ടത്. അവര്‍ക്ക് കോളേജ് വിദ്യാഭ്യാസത്തില്‍ ജസ്റ്റിസ് കുമാരപിള്ള കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭിക്കുന്നുണ്ട്. ദാരിദ്ര്യമനുഭവിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക.

സാമൂഹ്യനീതിയും അവസരസമത്വവും നിഷേധിക്കപ്പെട്ട ജനവിഭാഗത്തിന് ഇവ ലഭ്യമാക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉയര്‍ന്ന ജാതിക്കാരന്‍ സാമ്പത്തികമായും ഉയര്‍ന്നുനില്‍ക്കണമെന്നത് അടിമത്ത ചിന്താഗതിയാണ്. തൊഴില്‍, സംസ്‌കാരം, ജീവിതരീതി, ആചാരങ്ങള്‍, സാമൂഹ്യമാന്യത, സ്വത്ത് ഉടമസ്ഥത തുടങ്ങിയവയുടെ മാനദണ്ഡം ജാതിയാണ്. പ്രാകൃതമായ ജാതിവ്യവസ്ഥക്ക് വേദോപനിഷത്തു കളുടേയും സ്മൃതികളുടേയും പുരാണങ്ങളുടേയും പിന്‍ബലംകൂടി നല്‍കപ്പെട്ടപ്പോള്‍ അത് വ്യവസ്ഥാപിതമായി ത്തീര്‍ന്നു. ജാതി ഇന്നും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. കണ്ണടച്ച് ഇരുട്ടാക്കിയതുകൊണ്ട് അത് ഇല്ലാതാവുന്നില്ല.

ജീവിതത്തില്‍ 95% കാര്യങ്ങളിലും നിര്‍ണ്ണായകഘടകം ജാതിയാണ്. പലപ്പോഴുമത് സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെങ്കിലും പുറമേക്കത് ഇല്ലെന്നു തോന്നുമെങ്കിലും ഇല്ലാതാവുന്നില്ല. ആവശ്യമുള്ളപ്പോഴെല്ലാം അത് പൊന്തിവരും. സമൂഹം എത്രമാത്രം പുരോഗമിച്ചുവെന്ന് പറയുമ്പോഴും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളായ ജനനം, വിവാഹം, മരണം ഇവയിലൊക്കെ ജാതി മുഖ്യഘടകമാണോ എന്ന് പിശോധിക്കുമ്പോഴറിയാം അതിന്റെ അതിജീവനശേഷി എത്രയുണ്ടെന്ന്. മേല്‍ക്കീഴില്ലാതെ ഒരു ജാതിയേയും പരാമര്‍ശിക്കാന്‍ ആവില്ല. കാരണം അത്തരം തരംതിരിവുകള്‍ ഉണ്ടാക്കലാണ് ജാതിവ്യവസ്ഥ. ജാതിയെന്നാല്‍ അസമത്വം തന്നെയാണ്. തുല്യത നിഷേധിക്കലും.

എന്തോ ആകാനും ആക്കാനുമൊക്കെ ഒക്കെ ശ്രമിക്കുന്നതിന് ഇടയിൽ മൈലേജ് കൂടാൻ നോൺ എസെൻസ്  ആണുത്തമമെന്ന് മനസിലാക്കിയ സംവരണ വിരുദ്ധരുടെ വെറും കളിത്തോക്ക് മാത്രമായ; രണ്ട്  പാരഗ്രാഫ്സംവരണ അനുകൂലവും രണ്ട് പാരഗ്രാഫ് സംവരണ വിരുദ്ധതയും പറയുന്ന യുക്തിവാദിസംസംഘം യൂത്തൻറെയും  മൂത്തൻറെയും കുയുക്തിവാദത്തെ തുറന്നുകാട്ടി ഹരീഷ് നേതാജി സംസാരിക്കുന്നു വീഡിയോ കാണാം 

സംവരണവും സാമൂഹ്യനീതിയും

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.