ചൊവ്വാഴ്ച സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് ഒരു ദിവസത്തേക്ക് മദ്യവിൽപന നിറുത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായി ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായാണ് ആചരിച്ചു വരുന്നത്.