ചെന്നായ നീതിക്കാരുടെ പ്രത്യേയക ശ്രദ്ധക്ക്,,പട്ടിക, ഗോത്രവർഗ കമ്മിഷൻ ചതിച്ചു; സംസ്ഥാന ഭരണസർവീസിൽ സംവരണം പുനഃസ്ഥാപിച്ച് ചട്ടം വരുന്നു
സംസ്ഥാന ഭരണസർവീസിൽ (കെ.എ.എസ്) പിന്നാക്ക, പട്ടിക വിഭാഗക്കാരുടെ സംവരണത്തിന് പാര പണിയാൻ ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥർ നടത്തിയ കളി പൊളിഞ്ഞു. നേരിട്ടുള്ള മത്സരപരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നതെങ്കിലും സർക്കാർ ജീവനക്കാർക്ക് മാത്രം അപേക്ഷിക്കാവുന്ന രണ്ട് വിഭാഗങ്ങളിൽ സംവരണം ഒഴിവാക്കുകയായിരുന്നു. എല്ലാവിഭാഗങ്ങളിലും സംവരണം ഏർപ്പെടുത്തി നിയമഭേദഗതി കൊണ്ടുവരുന്നതു വരെ നടപടികൾ നിറുത്തിവയ്ക്കാൻ പട്ടിക, ഗോത്രവർഗ കമ്മിഷൻ ഉത്തരവിട്ടതോടെ ഇത് അംഗീകരിച്ച് സ്പെഷ്യൽറൂളിൽ ഭേദഗതി വരുത്തുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ല.
ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദിന്റെ നിർദ്ദേശം മറികടന്ന്, സർക്കാർ ജീവനക്കാരിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിൽ തസ്തികമാറ്റത്തിലൂടെ (ബൈട്രാൻസ്ഫർ) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്. വിജയാനന്ദിന്റെ കരടുവിജ്ഞാപനത്തിൽ 100 തസ്തികകളിൽ സംവരണമുണ്ടായിരുന്നത് പിൻഗാമിയായിരുന്ന നളിനി നെറ്റോ 50 തസ്തികകളിൽ മാത്രമായി ഒതുക്കി.
ഓപ്പൺ ക്വോട്ടയിൽ അപേക്ഷിക്കുന്നവർക്കുള്ള സ്ട്രീം-1ൽ മാത്രമേ സംവരണമുള്ളൂ. രണ്ട്, മൂന്ന് സ്ട്രീമുകളിലേത് തസ്തികമാറ്റമല്ലെന്നും സിവിൽസർവീസ് പരീക്ഷയ്ക്ക് സമാനമായ ത്രിതലപരീക്ഷാ സംവിധാനത്തിലൂടെയാണ് പി.എസ്.സി നിയമനം നടത്തുന്നതെന്നതും അവഗണിച്ചായിരുന്നു ഈ അട്ടിമറി. നിലവിൽ സംവരണം നേടി സർവീസിലെത്തിയവർക്ക് ഭരണസർവീസിലേക്ക് വീണ്ടും സംവരണം നൽകാനാവില്ലെന്ന് സർക്കാരിനെ ഉന്നതഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇത് കോടതിയിൽ അരനാഴിക പിടിച്ചുനിൽക്കില്ലെന്ന് ‘ നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാരിന് കുറിപ്പുനൽകിയിരുന്നു. സംവരണാനുകൂല്യം ആഗ്രഹിക്കുന്ന നിലവിലെ ജീവനക്കാർ ജോലി രാജിവച്ച് പൊതുവിഭാഗങ്ങൾക്കുള്ള സ്ട്രീം-1ൽ മത്സരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നിയമസെക്രട്ടറിയുടെ ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഗോത്രവർഗകമ്മിഷൻ നിയമഭേദഗതിക്ക് ഉത്തരവിട്ടത്.
3 ശരികൾ
1)സർക്കാർ ജീവനക്കാർ നെറ്റ് യോഗ്യത നേടി അസി. പ്രൊഫസർ തസ്തികയിലെത്തുമ്പോൾ സംവരണം നൽകുന്നുണ്ട്.
2)ഒന്നിലേറെ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് രണ്ടാമത്തെ തസ്തികയിൽ പി.എസ്.സി സംവരണാനുകൂല്യം നിഷേധിക്കാറില്ല.
3)സർക്കാരുദ്യോഗസ്ഥർ സിവിൽസർവീസ് പരീക്ഷയെഴുതുമ്പോൾ സംവരണം ലഭിക്കുന്നുണ്ട്.
ഐ.എ.എസിലെ പട്ടികവിഭാഗ തസ്തികകൾ
22.2 ശതമാനം
കെ.എ.എസിൽ ഇത് വെറും
3.3 ശതമാനം
കമ്മിഷൻ ഉത്തരവ് അനുസരിക്കേണ്ടതുണ്ട്. ഇതുപ്രകാരം സ്പെഷ്യൽറൂൾ ഭേദഗതി വരുത്താൻ സർക്കാരിന് ശുപാർശ നൽകും.” എന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് പറഞ്ഞു.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913