പത്തനംതിട്ടയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടതായാണ് പൊലീസിന് ലഭിച്ച സൂചനകള്‍.
ദീര്‍ഘദൂരയാത്രക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്‌ന അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന. അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും.
അതേസമയം പൊലീസും സമൂഹവും തന്നെ പീഡിപ്പിക്കുകയാണെന്ന് ജസ്‌നയുടെ പിതാവ് ജയിംസ് പ്രതികരിച്ചു. പൊലീസ് ഇതുവരെ പത്തിലധികം തവണ ചോദ്യം ചെയ്തു. ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ജെയിംസ് പറഞ്ഞു.
ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പരിശോധനകള്‍ അന്വേഷണത്തിന്റെ വഴിമാറ്റാനെ ഉപകരിക്കൂ. വീട്ടിലും താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസിലാകുന്നില്ല. അതേസമയം, താന്‍ ജസ്‌നയുടെ കാമുകനല്ലെന്ന് സുഹൃത്തും വ്യക്തമാക്കി. ജസ്‌ന തനിക്ക് അയച്ച സന്ദേശങ്ങളെ കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. മരിക്കാന്‍ പോകുന്നുവെന്നായിരുന്നു സന്ദേശം. ഇത്തരം സന്ദേശങ്ങള്‍ മുമ്പും ജസ്‌ന തനിക്ക് അയച്ചിട്ടുണ്ടെന്നും സുഹൃത്ത് വ്യക്തമാക്കി.
മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ജസ്‌ന വീട്ടില്‍ നിന്നിറങ്ങി എന്നാണ് ബന്ധുക്കളുടെ മൊഴി. തൊട്ടടുത്ത ദിവസം പിതാവ് പൊലീസില്‍ പരാതി നല്‍കി. ആദ്യദിവസങ്ങളില്‍ അന്വേഷണം മന്ദഗതിയാലായിരുന്നു. വെച്ചൂച്ചിറ പൊലീസും എരുമേലി പൊലീസും അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാണ് പരാതി. വിവരങ്ങള്‍ ലഭിക്കാന്‍ പൊലീസ് പലയിടത്തും ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍നിന്ന് കിട്ടിയ ചിലവിവരങ്ങളും അന്വേഷിക്കുന്നുണ്ട്. വൈകാതെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകുമെന്നും പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913