സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാര്‍ പിടികൂടിയ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് ഏഴുകോണിനു സമീപം റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളെയും യുവതിയെയും വീട്ടില്‍ നിന്ന് നാട്ടുകാര്‍ സാദാചാര പോലീസ് ചമഞ്ഞ് പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസെത്തി യുവതിയെ പറഞ്ഞയച്ചു. എന്നാല്‍ നാട്ടുകാരുടെ പരാതിയില്‍ ശ്രീജിത്തിനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് അതനുസരിച്ചു സ്റ്റേഷനില്‍ ഹാജരായിരുന്നു.എന്നാല്‍ പിന്നീട് ശ്രീജിത്തിനെ കാണാതാവുകയായിരുന്നു. കാണാതായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913