Mon. Nov 23rd, 2026

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യണ്യം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 2014 ഒക്ടോബർ 16നാണ് അരവിന്ദ് സുബ്രഹ്മണ്യൻ പ്രധാനമന്ത്രിയുടെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്.

റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന് പകരക്കാരനായായിരുന്നു അരവിന്ദ് സുബ്രഹ്മണ്യനെ നിയമിച്ചത്. ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ശുപാർശ പ്രകാരമായിരുന്നു സുബ്രഹ്മണ്യന്റെ നിയമനം. അമേരിക്കയിൽ പീറ്റേഴ്സൺ അന്താരാഷ്ട്ര സാമ്പത്തിക ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗ്ളോബൽ ഡെവലപ്മെന്റ് സെന്ററിലെയും സീനിയർ ഫെലോ ആയിരുന്നു അരവിന്ദ്.

അരവിന്ദ് രാജിവച്ച കാര്യം ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയും സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബപരമായ കാര്യങ്ങളുള്ളതിനാൽ അമേരക്കയിലേക്ക് തിരിച്ചു പോകുകയാണെന്ന് തന്നെ അറിയിച്ചിരുന്നുവെന്നും പി.ചിദംബരവും പറഞ്ഞു.