ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് വീട് വച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി രോഹിത് വെമുലയുടെ മാതാവ് രാധിക ആരോപിച്ചു. നൽകാമെന്നേറ്റ 20 ലക്ഷം രൂപ കിട്ടിയിട്ടില്ലെന്നും നൽകിയ ചെറിയ തുകയ്ക്കുള്ള ചെക്കിൽ ഒന്ന് മടങ്ങിയതായും ഇവര്‍ പറയുന്നു.
2016 ജനുവരി 16 നാണ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്ഡി വിദ്യാർഥിയും അംബേദ്കർ സ്റ്റുഡന്റ്‌സ് യൂണിയൻ നേതാവുമായ രോഹിത് വെമൂല ആത്മഹത്യ ചെയ്യുന്നത്. സ്‌കോളർഷിപ്പ് തടഞ്ഞും മറ്റും അധികൃതർ പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഈ ദളിത് യുവാവ് ആത്മഹത്യ ചെയ്തത്.
സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കകം ഏതാനും എം.എസ്.എഫ് നേതാക്കൾ എന്നെ സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്വന്തം വീടില്ലാതിരുന്ന ഞങ്ങൾക്ക് വീട് നിർമ്മിച്ചു തരാമെന്ന് അറിയിക്കുകയും കേരളത്തിലെ വിവിധ മുസ്‌ലിം ലീഗ് പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ വീട് ഉണ്ടായിട്ടില്ല. സി.കെ. സുബൈർ എന്ന ആളാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചതെന്നും വെമൂലയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾ സാമ്പത്തികമായി ഏറെ താഴ്ന്നു നിൽക്കുന്നവരാണെന്ന് അറിഞ്ഞാണ് കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ തന്നെ വന്നു കണ്ട് വാഗ്ദാനം നൽകിയതെന്നും രാധിക പറഞ്ഞു. പക്ഷെ, അത് വെറും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയായിരുന്നുവെന്നും വീട് വെച്ചു തരാൻ അവർക്ക് പരിപാടിയുണ്ടായിരുന്നില്ലെന്നും രാധിക വിശദീകരിച്ചു. തനിക്ക് ഇതിന്റെ പേരിൽ രണ്ട് ചെക്കുകൾ തന്നെന്നും അവ വണ്ടിച്ചെക്കുകളായിരുന്നെന്നും രാധികാ വെമുല പറഞ്ഞു.
തങ്ങളെ ഇങ്ങനെ കബളിപ്പിക്കേണ്ട കാര്യമെന്തായിരുന്നെന്ന് രാധികാ വെമുല ചോദിക്കുന്നു. പണം നൽകാനാകില്ലെങ്കിൽ അത് തുറന്നു പറഞ്ഞാൽ മതിയായിരുന്നു. കൊറിയറിൽ വണ്ടിച്ചെക്കുകളയച്ച് കബളിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല: രാധിക പറഞ്ഞു.എന്നാൽ ആരോപണങ്ങള്‍ മുസ്ലിം ലീഗും യൂത്ത് ലീഗും നിഷേധിച്ചു.
മുസ്ലിം ലീഗിന്റെ സംഘടനാ നേതൃത്വത്തിന്‍റെ വിശദീകരണം ഇങ്ങനെ
രാധിക വെമുല മുസ്ലിം ലീഗിന്റെ പരിപാടികളിൽ പങ്കെടുക്കുകയും, മുസ്ലിം ലീഗ് – മുസ്ലിം യൂത്ത് ലീഗ് നേതാകൾ രോഹിത് വെമുലയുടെ ജന്മനാടായ ഗുണ്ടൂരിൽ പോവുകയും ചെയ്തിരുന്നു.ഗുണ്ടൂരിൽ വീട് വെക്കാൻ ആന്ധ്രായിലെ റിട്ടയേർഡ് ഐ പി എസ്, ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷൻ വീട് വെക്കാൻ ഭൂമി നൽകാൻ തയ്യാറാണ് എന്ന് അറിയിച്ചത്. തുടർന്ന് മുസ്ലിം ലീഗ് പതിനഞ്ചു ലക്ഷം രൂപയുടെ വീട് വെക്കാം എന്ന് വാക്കും കൊടുത്തു,
എന്നാൽ ഇതു വരെ ഇരുപത് സെന്‍റ് നൽകാം എന്ന് ഏറ്റ അസോസിയേഷൻ ഭാരവാഹികൾ തുടർ നടപടികളൊന്നും കൈ കൊണ്ടില്ല.അസോസിയേഷൻ സ്ഥലം കൊടുക്കാം എന്ന് ഏറ്റപ്പോൾ തന്നെ മുസ്ലിം ലീഗ് നേതൃത്വം ഒരു ലക്ഷം രൂപ കുടുംബത്തിനു നൽകിയിരുന്നു.കൂടാതെ രാധിക വെമുലക്ക് വാഹനം വാങ്ങാനും ഒരു ലക്ഷം മുസ്ലിം ലീഗ് നൽകിയിരുന്നു,
ഭൂമി നൽകുന്നതിൽ നിന്നും അസോസിയേഷൻ പിന്നോട്ട് പോയപ്പോൾ ഹൈദരാബാദിൽ ഒരു ഫ്ലാറ്റ് വാങ്ങാനുള്ള നിർദേശവുമായി വെമുലയുടെ കുടുംബം മുന്നോട്ടു പോവുകയായിരുന്നു. തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം അനുയോജ്യമായ ഫ്ലാറ്റ് കണ്ടെത്താനും ഏത് സമയവും പറഞ്ഞ തുക നൽകാൻ തയാറാണ് എന്ന് അറിയിക്കുകയും ചെയ്തു.
ഫ്ലാറ്റും കണ്ടെത്താൻ പറ്റാതായതോടെ അപാർട്മെന്റ് എന്ന ആശയവുമായി വെമുല കുടുംബം മുന്നോട്ടു വരികയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും രണ്ട് ലക്ഷം രൂപയുടെ രണ്ടു ചെക്കുകളായി നൽകുകയും ചെയ്തു. എന്നാൽ ഒരു ചെക്ക് സാങ്കേതിക കാരണങ്ങളാൽ മടങ്ങുകയും അതിനു പകരമായി മറ്റൊരു ചെക്ക് നൽകുകയും ചെയ്തു.അപ്പാർട്മെന്റിന്റെ രജിസ്‌ട്രേഷൻ സമയത്ത് ബാക്കി പണം മുസ്ലിം ലീഗ് കൈമാറും.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913