സിപിഎം താഴെത്തട്ടിലുള്ളവര്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമെന്ന് നേതാക്കന്മാര്‍ പ്രസംഗിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ജാതീയ വിവേചനങ്ങള്‍ നടക്കുന്നുവെന്നതിന്റെ തെളിവും ഇരയും കൂടിയാണ് ചൊവാഴ്ച രാത്രി എട്ടുമണിയോടെ കായലില്‍ ചാടിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സഖാവ് വി കെ എന്ന കൃഷ്ണന്‍ എന്ന ആരോപണത്തിന് മറുപടിയുമായി എളങ്കുന്നപ്പുഴ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ശശി. ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ശശി.
പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായ മാനസികപീഡനമാണ് മരണ കാരണമെന്നത് യാതൊരു
അടിസ്ഥാനമില്ലാത്തതാണെന്നും എന്താണ് യഥാര്‍ത്ഥ കാരണമെന്ന് അന്വേഷിക്കണമെന്നുമാണ് ശശി പ്രതികരിച്ചത്. പാര്‍ട്ടിയില്‍ നിന്നും അവഗണിച്ചു എന്നു പറയുന്നത് ശരിയാകണമെങ്കില്‍ അദ്ദേഹത്തെ ഒരുസ്ഥാനമാനങ്ങളും നല്‍കാതെ ഒഴിവാക്കണമായിരുന്നു. സഖാവ് കൃഷ്ണന്‍ ഇപ്പോഴും എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഇതൊക്കെ മനസിലാക്കാതെയാണോ അദ്ദേഹത്തോട് പാര്‍ട്ടി വിവേചനം കാണിച്ചുവെന്നൊക്കെ പറയുന്നത്? എന്ന് ശശി ചോദിക്കുന്നു.
ദളിത് വിവേചനം കാണിച്ചു എന്നാരോപണം അടിസ്ഥാന രഹിതമാണ്.ലോക്കല്‍ കമ്മിറ്റിയില്‍ അദ്ദേഹത്തെ കൂടാതെ രണ്ട് ദളിത് സഖാക്കള്‍ കൂടിയുണ്ടല്ലോ, പിന്നെയെന്ത് വിവേചനമെന്നാണ് പറയുന്നതെന്ന് ശശി ചോദിച്ചു.വിഭാഗീയത എന്നാക്ഷേപം പോലും പാര്‍ട്ടി തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ അപാവദങ്ങള്‍ മാത്രമാണെന്നും സിപിഎം ഇവിടെ മാത്രമല്ല എല്ലായിടത്തും ഒറ്റക്കെട്ടാണ്. ബാക്കിയെല്ലാം അന്വേഷിക്കട്ടെ എന്നും ശശി പറഞ്ഞു