Tue. Nov 24th, 2026

കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ച സംഭവത്തിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ അറസ്റ്റിൽ. അനൂപ് ഇട്ടൻ. ഷബീർ മട്ടം എന്നിവരാണ് അറസ്റ്റിലായത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ചായിരുന്നു ഇവരുടെ പ്രതിഷേധം.

കെ.എം മാണി രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച രാത്രിയാണ് ശവപ്പെട്ടിയും ബോർഡുകളും സ്ഥാപിച്ചത്. കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവർത്തകർ രക്തസാക്ഷികൾ തുടങ്ങിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് അന്നു തന്നെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു.