കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ വില്‍പ്പനയ്ക്ക്. പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്‌സിലാണ് ഇന്ദിരാഭവന്റെ ചിത്രവും വച്ചുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. മുസ്ളീം ലീഗിനും കേരള കോണ്‍ഗ്രസിനും അടിയറവു പറഞ്ഞ കോണ്‍ഗ്രസിന് ഇനി എന്തിനാണ് ആസ്ഥാന മന്ദിരം എന്ന ചോദ്യവും ഒപ്പം നല്‍കിയിട്ടുണ്ട്. ‘കോണ്‍ഗ്രസ് ആസ്തി വില്‍പനയ്ക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വില്‍പനയെന്ന് ഒഎല്‍. എക്സ് പരസ്യത്തില്‍ പറയുന്നു. വെറും പതിനായിരം രൂപയാണ് ഇന്ദിരാ ഭവന് വിലയിട്ടിരിക്കുന്നത്.
ചില പ്രദേശങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പോസ്റ്ററുകളില്‍ കരി ഓയില്‍ പ്രയോഗവും നടത്തിയിട്ടുണ്ട്. ചില പോസ്റ്ററുകളില്‍ നിന്ന് ഇവരുടെ തല വെട്ടി മാറ്റി. ‘കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. സുധാകരനെ കെ. പി. സി. സി പ്രസിഡന്റാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് ചെയ്തിരിക്കുന്നതെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതോടെയാണ് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ സോഷ്യല്‍മീഡിയയിലും മറ്റും പരസ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവലുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. എറണാകുളം ഡി. സി. സി ഓഫീസിനു മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞു ‘ എന്നെഴുതിയ പോസ്റ്ററുകളും സംസ്ഥാനത്തെ ഡി. സി. സി ഓഫീസുകള്‍ക്കു മുന്നില്‍ പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്ത യൂദാസുകളാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ട്ടിയെ ഒറ്റിക്കൊടുത്തിട്ട് നിങ്ങള്‍ക്ക് എന്തു കിട്ടിയെന്നും എഴുതിയിട്ടുണ്ട്. രാവിലെ എത്തിയ ഓഫീസ് ജീവനക്കാര്‍ പോസ്റ്റര്‍ നീക്കി.