Sat. Nov 21st, 2026

നിലമ്പൂർ മങ്ങാട് പൊങ്ങല്ലൂരിൽ ബസും ഒമ്നി വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. എടവണ്ണ സ്വദേശി ഇഖ്ബാൽ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലമ്പൂരിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസാണ് വാനുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു.പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പെരിന്തൽമണ്ണ, നിലമ്പൂർ ജില്ലാ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.