Fri. Nov 20th, 2026

ദുരഭിമാനത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ സംഭവത്തെ നിസാരവല്‍ക്കരിച്ച് മന്ത്രി എ.കെ ബാലന്‍. ഇത്തരത്തിലൊരു സംഭവം സംസ്ഥാനത്ത് ഇത് ആദ്യമല്ലെന്നും കഴിഞ്ഞ മാസവും സമാനമായ സംഭവും ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയില്‍ പതിവുള്ള ദുരഭിമാനക്കൊല കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ആഘാതത്തിനിടയിലാണ് സംഭവത്തെ നിസാരവല്‍ക്കരിച്ച് ഒരു മന്ത്രി തന്നെ രംഗത്തെത്തിയത്. കേരളാ പോലീസും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പും പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് സംഭവത്തെ നിസാരവല്‍ക്കരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ പരാതിയുമായെത്തിയ വീട്ടുകാരെ മുഖ്യമന്ത്രിയുടെ പരിപാടിയുടെ തിരക്കു ചൂണ്ടിക്കാട്ടി പോലീസ് അവഗണിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇതുമായി ബന്ധമില്ലെന്നും ഈ പ്രശ്‌നത്തിലേക്ക് തന്നെ വലിച്ചിഴയ്‌ക്കേണ്ടെന്നുമായിരുന്നു ഇതിനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.<