അട്ടപ്പാടിയിലെ ആനക്കട്ടി ഊരിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് അഗളി സ്റ്റേഷനിൽ എത്തി ASPയോട് സംസാരിക്കുമ്പോൾ അദ്ദേഹം നടത്തിയ വംശീയ അധിക്ഷേപങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ഹയർ സെക്കൻഡറി അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു തങ്കം കല്യാണി.
“ആദിവാസിപ്പെൺകുട്ടികൾ Pubertyയിൽത്തന്നെ സെക്സിനെ കുറിച്ച് ചിന്തിക്കുകയും തന്റെ lover നെ കണ്ടുപിടിക്കുകയും ഇത്തരം കാര്യങ്ങൾക്ക് (Sex) പോവുകയും ചെയ്യുന്നു. അതാണ് ഇവിടെ സംഭവിച്ചത്. പതിനൊന്ന് വയസ്സായ ഈ കുട്ടിക്ക് കാഴ്ചയിൽ16-17 വയസ്സ് തോന്നിക്കും. കൂടെപ്പോയ പെൺകുട്ടിയേക്കാൾ (I9 -20 വയസ്സുള്ള) ശരീര വലിപ്പമുണ്ട്.. അവൾക്കിപ്പോൾ യാതൊരു പ്രശ്നവുമില്ല. ആരോഗ്യവതിയാണ്…”. ഇതാണ് അദ്ദേഹം പറഞ്ഞ statement..ഞങ്ങൾ ആത്മാഭിമാനമുള്ളൊരു ജനതയാണ് സാറേ.. കാമം തീർക്കാൻ ആണുങ്ങളെത്തേടി നടക്കുന്നോരല്ല ഞങ്ങളുടെ കുട്ടികൾ..
എത്രമാത്രം സ്ത്രീവിരുദ്ധതയും വംശീയമായ അധിക്ഷേപവും ഇതിലുണ്ടെന്ന് ഈ പദവിയിലിരിക്കുന്ന ഒരാൾക്ക് അറിയില്ല എന്നാണോ? ദളിതരും ( കൂട്ടിക്കൊടുപ്പുകാരിയെന്ന് കൊട്ടിഘോഷിക്കുന്ന പെൺകുട്ടി SC ആണ് )ആദിവാസികളുമായ പെൺകുട്ടികൾ ലൈംഗികത തേടി നടക്കുന്നവരും അതൃപ്തരുമാണെന്ന കണ്ടെത്തൽ പൊതു സമൂഹത്തിന്റെ വൃത്തികെട്ട മനസ്സാണ്.. ആ മനസ്സോടെയാണ് ഈ പൊതു സമൂഹം ഈ കുറ്റകൃത്യത്തെ കാണാതിരിക്കുന്നത്.. ഒന്നുകിൽ തല്ലിക്കൊല്ലണം ഇല്ലെങ്കിൽ റേപ്പ് ചെയ്ത് കൊല്ലണം. എന്നാലല്ലേ പ്രതികരിക്കാനും കണ്ണീരൊഴുക്കി അട്ടപ്പാടിക്ക് ടൂർ നടത്താനും കേരള മനസ്സാക്ഷി ഉണരൂ..?എന്ന് ബിന്ദു ടീച്ചർ ചോദിക്കുന്നു.അട്ടപ്പാടിയിലെ കൂട്ട ബലാത്സംഗ കേസിൽ ഇടപെടാനായി അഗളി സ്റ്റേഷനിൽ എത്തിയ ശേഷം അവർ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ കുറിച്ചത്
ബിന്ദു തങ്കം കല്യാണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഞങ്ങൾ ആത്മാഭിമാനമുള്ളൊരു ജനതയാണ് സാറേ.. കാമം തീർക്കാൻ ആണുങ്ങളെത്തേടി നടക്കുന്നോരല്ല ഞങ്ങളുടെ കുട്ടികൾ..
വംശീയാധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശവും DYSPവക..
# അട്ടപ്പാടി കൂട്ടബലാത്സംഗം…
അട്ടപ്പാടിയിലെ ആനക്കട്ടി ഊരിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് അഗളി സ്റ്റേഷനിൽ എത്തി DYSPയോട് സംസാരിക്കുമ്പോൾ അദ്ദേഹം നടത്തിയ വംശീയ അധിക്ഷേപങ്ങൾ ഞെട്ടിക്കുന്നതാണ്. പുറത്തുള്ള കുട്ടികൾ പത്താം ക്ലാസിൽ full A+ വാങ്ങിക്കാനും പിന്നീട് MBBS നും എഞ്ചിനീയറിംഗ് പoനത്തിനുമായി നെട്ടോട്ടമോടുകയും ചെയ്യുന്നു.അവർ പിന്നീട് ജോലി വാങ്ങാനും മറ്റുമായി പരിശ്രമിച്ച് ജീവിതം കെട്ടിപ്പെടുത്തിട്ടാണ് താൻ Ioving And caring ഉള്ള വ്യത്യസ്തമായ ഒരാളാണെന്ന് മനസിലാക്കുന്നത്. അപ്പോഴാണ് അവർ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുകയും ഒരു sexual Partner വേണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നത്. എന്നാൽ ഇവർ ( ആദിവാസിപ്പെൺകുട്ടികൾ) അങ്ങനെയല്ല,, അവർ Pubertyയിൽത്തന്നെ അത്തരം കാര്യങ്ങൾ ചിന്തിക്കുകയും തന്റെ lover നെ കണ്ടുപിടിക്കുകയും ഇത്തരം കാര്യങ്ങൾക്ക് (Sex) പോവുകയും ചെയ്യുന്നു.
അതാണ് ഇവിടെ സംഭവിച്ചത്.
പതിനൊന്ന് വയസ്സായ ഈ കുട്ടിക്ക് കാഴ്ചയിൽ16-17 വയസ്സ് തോന്നിക്കും. കൂടെപ്പോയ പെൺകുട്ടിയേക്കാൾ (I9 -20 വയസ്സുള്ള) ശരീര വലിപ്പമുണ്ട്.. അവൾക്കിപ്പോൾ യാതൊരു പ്രശ്നവുമില്ല. ആരോഗ്യവതിയാണ്.. ഇതാണ് അദ്ദേഹം പറഞ്ഞ statement..
ഞാനൊരു ഹയർ സെക്കണ്ടറി അധ്യാപികയാണെന്നും കഴിഞ്ഞ എട്ടുവർഷമായി കൗമാരക്കാരായ കുട്ടികളെ കേരളത്തിലെ പല ജില്ലകളിലും പഠിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് Pubertyയിലുണ്ടാകുന്ന അവരുടെ മാനസികനില ,ആശങ്കകൾ, പ്രണയം., ആത്മഹത്യ, എന്നിവയൊക്കെ നേരിട്ടറിയാവുന്ന ഒരാളാണെന്നും ആദിവാസി – ദളിത് പെൺകുട്ടികൾക്ക് പ്രത്യേക മായി ഒരു സവിശേഷ സ്വഭാവം ഞാൻ കണ്ടിട്ടില്ലെന്നും പറയുമ്പോൾ അത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്ന് പറഞ്ഞാണ് എന്റെ പ്രതിരോധശ്രമങ്ങളെ അദ്ദേഹം വളരെ എളുപ്പത്തിൽ തള്ളിക്കളഞ്ഞത്.
എത്രമാത്രം സ്ത്രീവിരുദ്ധതയും വംശീയമായ അധിക്ഷേപവും ഇതിലുണ്ടെന്ന് ഈ പദവിയിലിരിക്കുന്ന ഒരാൾക്ക് അറിയില്ല എന്നാണോ? ദളിതരും ( കൂട്ടിക്കൊടുപ്പുകാരിയെന്ന് കൊട്ടിഘോഷിക്കുന്ന പെൺകുട്ടി SC ആണ് )ആദിവാസികളുമായ പെൺകുട്ടികൾ ലൈംഗികത തേടി നടക്കുന്നവരും അതൃപ്തരുമാണെന്ന കണ്ടെത്തൽ പൊതു സമൂഹത്തിന്റെ വൃത്തികെട്ട മനസ്സാണ്.. ആ മനസ്സോടെയാണ് ഈ പൊതു സമൂഹം ഈ കുറ്റകൃത്യത്തെ കാണാതിരിക്കുന്നത്.. ഒന്നുകിൽ തല്ലിക്കൊല്ലണം ഇല്ലെങ്കിൽ റേപ്പ് ചെയ്ത് കൊല്ലണം. എന്നാലല്ലേ പ്രതികരിക്കാനും കണ്ണീരൊഴുക്കി അട്ടപ്പാടിക്ക് ടൂർ നടത്താനും കേരള മനസ്സാക്ഷി ഉണരൂ..
NB :-ഞാൻ അന്വേഷിച്ചറിഞ്ഞിടത്തോളം അവൾ പുതൂർ അമ്പലത്തിലെ ഉത്സവത്തിന് അയൽവാസിയായ പെൺകുട്ടിയോടൊപ്പം പോയതാണ്.അവൾക്ക് 19 വയസ്സ് പ്രായമേയുള്ളൂ. അവൾ ഒരു കൂട്ടിക്കൊടുപ്പുകാരിയല്ല.. ഉത്സവത്തിന് പോയ സ്ഥലത്ത് ആരാണ് ഇവരെ കൊണ്ടുപോയത്, എന്നും ആരൊക്കെ എവിടെയൊക്കെ തടവിൽ പാർപ്പിച്ചാണ് ലൈംഗികമായി ഉപയോഗിച്ചതെന്നും വ്യക്തമല്ല. കൂടെപ്പോയ പെൺകുട്ടിയും Sexually Harass ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. അതാണ് കുട്ടികളുടെ ബന്ധുക്കൾ പറയുന്നത്.4 ഊരുകളിൽ നിന്നായി 10 ആദിവാസിച്ചെറുപ്പക്കാരെ കസ്റ്റഡിയിൽ എടുത്ത് മെഡിക്കൽ ടെസ്റ്റിന് കോട്ടത്തറ ട്രൈബൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.. അവർ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് സംശയം മാത്രമേയുള്ളൂ. പെൺകുട്ടി ഇവരെ തിരിച്ചറിഞ്ഞോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും പറയാൻ കഴിയില്ലെന്നാണ് DYSP പറഞ്ഞത്.. എന്നാൽ ആദിവാസിയല്ലാത്ത ഒരാളെ പിടികിട്ടിയിട്ടില്ല..
(ആദിവാസികളെ 10 പേരെ അറസ്റ്റ് ചെയ്യാൻ ഒരു മണിക്കൂർ മതി. മറ്റേത് അങ്ങനെയല്ലല്ലോ..)
ഈ വിഷയത്തിൽ വാർത്ത കൊടുത്ത ജേർണലിസ്റ്റുകളോട്..
ആരെങ്കിലും കൊടുക്കുന്ന അന്തവും കുന്തവുമില്ലാതെ വാർത്തകൾ പ്രചരിപ്പിക്കും മുൻപ് പ്രാഥമികമായ ഒരന്വേഷണമെങ്കിലും പത്രപ്രവർത്തകർ എന്ന നിലയിൽ സ്വയം ചെയ്യണം.. പ്രത്യേകിച്ചും 19 വയസ്സായ ഒരു പെൺകുട്ടി കൂട്ടിക്കൊടുപ്പുകാരി (പിമ്പ്) ആണൊന്നൊക്കെ പറയുമ്പോൾ..