Sun. Nov 22nd, 2026

ഡിങ്കമതവിശ്വാസിയും സി പി ഐ (എം)പ്രവർത്തകനുമായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ.ടി.നിശാന്ത് ഡിങ്കമത വിശ്വാസികളുടെ വിശുദ്ധ കപ്പമാസാചരണത്തോടനുബന്ധിച്ച് അദ്ദേഹം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ തൻറെ ദൈവമായ ഡിങ്കഭഗവാനെ ഡിങ്കൻ (സ) എന്ന് ഭക്തി ബഹുമാന പൂർവ്വം സംബോധന ചെയ്തതിൻറെ പേരിൽ ബ്രാക്കറ്റിൽ (സ) യുടെ കുത്തകാവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് മതവികാരം വൃണപ്പെട്ട ഇസ്ലാം സംരക്ഷകരായ കുറെ എസ് ഡി പി ഐ പ്രവർത്തകർ അദ്ദേഹത്തിൻറെ വീട്ടിലേക്ക് മാർച്ച് നടത്തുകയും കുടുംബാംഗങ്ങളോട് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ മണ്ണഞ്ചേരി എസ് ഐ എസ് ഡി പി ഐ ക്കാർക്കെതിരെ കേസ് എടുക്കാതെ കെ.ടി.നിശാന്തിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുക്കുകയും അദ്ദേഹത്തിൻറെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട് പൂട്ടിക്കുകയുമായിരുന്നു..

നേതാജിപ്പടി ജങ്ഷനിലെ നിശാന്തിന്റെ കടയിൽ കയറി സ്പെഷ്യൽ ബ്രാഞ്ച് മൊബൈൽ ലാപ്ടോപ്പ് എന്നിവ പിടിച്ചുകൊണ്ടു പോയി.ഇതിനിടെ ങ്ങളുടെ ദൈവമായ ഡിങ്കഭഗവാനെ ഒരു നിരക്ഷരനോടും വ്യഭിചാരിയും ബാലപീഢകനുമായ ഒരാളോടും ഉപമിച്ചതിനെതിരെ ഡിങ്കോയിസ്റ്റുകളും നിശാന്തിനെതിരെ രംഗത്തുവരികയുണ്ടായി.

മണ്ണഞ്ചേരി എസ് ഐ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്ത നിശാന്തിന്‌ ഇന്ന് കോടതി ജാമ്യം അനുവദിച്ചു. ദൈവത്തെ കാക്കാൻ വാളും പരിചയുമെടുത്ത് ഇറങ്ങിയവരെ കോടതി രൂക്ഷമായി വിമർശിച്ചു., നിശാന്തിന് വേണ്ടി കോടതിയിൽ ഹാജരായത് കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ .എൻ അനിൽകുമാർ ആയിരുന്നു.വിധ്വാംസക സംഘടനയായ എസ് ഡി പി ഐ ക്ക് എതിരെയുള്ള യുക്തിവാദികളുടെ വിജയം കൂടിയായിരുന്നു കോടതിയുടെ വിമർശനത്തിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു,

എന്നാൽ അതിനിടെ ബ്രാക്കറ്റിലെ (സ) ക്ക് ഇസ്ലാമിസ്റ്റുകൾ അവക്ഷവാദം ഉന്നയിക്കുംപോലെ ബ്രാക്കറ്റിലെ( മ ) വേറാരും ഉപയോഗിക്കരുതെന്ന വിചിത്രമായ അവകാശവാദവുമായി ഡിങ്കോയിസം ( മ ) യുടെ സ്ഥാപകനും പ്രമുഖ ഡിങ്കമത പണ്ഡിതനുമായ ബ്രഹ്മ ശ്രീ സമൂസ ത്രികോണാധ്യായയും രംഗത്തുവന്നിട്ടുണ്ട്.ചുരുക്കത്തിൽ (സ)യും ( മ ) യും എല്ലാം സാധാരണ ജനങ്ങൾക്കും പോലീസിനും തലവേദനയാകുകയാണ്.