Thu. Apr 25th, 2024

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ ദൈവങ്ങളേയും രോഗശാന്തിക്കാരെയും ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. നിപ്പ വൈറസ് ഇല്ലെന്ന് ഒരു വിഭാഗം പ്രകൃതി ചികിത്സകരും വൈറസിനെ പ്രതിരോധിക്കാന്‍ പ്രാര്‍ത്ഥന മാത്രമാണ് വഴിയെന്ന് ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തുന്നവരെയെല്ലാം ഞാന്‍ കോഴിക്കോട്ടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന അവസരം പാഴാക്കരുതെന്നും സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സ്വാമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തലയിൽ കൈവെച്ച് പ്രാർത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം
ഞാൻ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു.
(എന്ന് #നിപ വൈറസ്

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. ഇവിടെ രോഗികളെ പരിചരിച്ച ഒരു നേഴ്‌സ് അടക്കം അഞ്ച് പേര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. ഇവരുടെ ബന്ധുക്കളും പരിചരിച്ച നേഴ്‌സുമാരും അടക്കം പലരും രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.