ആസിഡ് ഒഴിച്ച് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാധയ്ക്ക് ജീവപര്യന്തം. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും ആസിഡ് ആക്രമണത്തിന് 10 വര്‍ഷം തടവുമാണ് കോട്ടയം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.തടവിന് പുറമെ 65,000 രൂപ പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ ഒമ്പത് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2014 ജനുവരി 14ന് കോട്ടയം നഗരമധ്യത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗിക തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനി രാധ (52) പത്തനംതിട്ട ളാഹ സ്വദേശിനി ശാലിനിയെ (38) ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ രാധ കുറ്റക്കാരിയെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.