അവർണരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന കാലത്ത് നായരാണോ ബ്രാഹ്മണനാണോ എന്ന് തിരിച്ചറിയാനായി ഏർപ്പെടുത്തിയ നാലമ്പലത്തിനകത്ത് ഷർട്ട് ഊരി പ്രവേശിക്കണമെന്ന ബ്രാഹ്മണൻറെ നിർദ്ദേശത്തെ ചരിത്ര ബോധമില്ലാതെ ആചാരമായി പിന്തുടരുന്ന എസ് എൻ ഡി പി യുടെ ക്ഷേത്രങ്ങളും കേരളത്തിൽ ഉണ്ട്.ഇത് മേലിൽ യോഗത്തിൻറെ ക്ഷേത്രങ്ങളിൽ അനുവദിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.
എസ്എന്‍ഡിപി യോഗത്തിന്റെ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പണ്ട് നമസ്കാര മണ്ഡപത്തിനിപ്പുറം നിന്ന് തൊഴാൻ നായരെ അനുവദിച്ചിരുന്നു.ബാക്കിയുള്ളവരെ പരിസരത്തെങ്ങും അടുപ്പിച്ചിരുന്നുമില്ല. എങ്ങാനും ഏതെങ്കിലും കുരുത്തംകെട്ട നായർ നമസ്കാര മണ്ഡപത്തിനിപ്പുറം എത്തിയാലോ എന്നുകരുതി നായരെ തിരിച്ചറിയാൻ ബ്രാഹ്മണനേർപ്പെടുത്തിയ വിചിത്രമായ ആചാരത്തെ ഈഴവൻ പിന്തുടരുന്നതിൻറെ വിരോധാഭാസം വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പിന്നീട് ബ്രാഹ്മണൻ അതിനെല്ലാം താത്വിക നിർവചനങ്ങളുമുണ്ടാക്കി കേരളത്തിലെ ദൈവങ്ങളുടെ ചൈതന്യം പുരുഷന്മാർക്ക് നെഞ്ചിൽക്കൂടിയു സ്ത്രീകൾക്ക് നെറ്റിയിൽകൂടിയുമാണത്രേ ഉള്ളിലേക്ക് കയറുന്നത് …!
ഇപ്പോഴും ഒരു വിഭാഗം പൂജാരിമാരും തന്ത്രിമാരും ഇതെല്ലാം പറഞ്ഞു ജനങ്ങളെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ ചൂഷണം ചെയുകയാണ്. ക്ഷേത്രത്തിനുള്ളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുത് എന്ന് പറയുന്നതിന്റെ അടിസ്ഥാനം മനസിലാകാഞ്ഞിട്ടാണ് പല അവർണ്ണ ക്ഷേത്രങ്ങളിലും സവർണ്ണന്റെ ഈ അനാചാരം പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ അഡവിശ്വാസങ്ങളും അനാചാരങ്ങളും ഉപയോഗിച്ച് ചൂഷണം ചെയുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. അനാചാരങ്ങളില്‍ പലതും സവര്‍ണ മേധാവിത്വത്തിന്റെ ബാക്കിപത്രമാണ്. ഇവയെ തോല്‍പ്പിക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്നു കേരളത്തില്‍ മാത്രമാണ് ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നത്. ഷര്‍ട്ട് ധരിച്ചു കൊണ്ട് തന്നെയാണ് താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തര്‍ ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യൂണിയിനു കീഴിലുള്ള മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇതു പറഞ്ഞത്. ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ബോര്‍ഡും അദ്ദേഹം എടുത്തു മാറ്റി. തുടര്‍ന്ന് ഷര്‍ട്ട് ധരിച്ച് തന്നെ അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തു.