കെ.എസ്.ആർ.ടി.സിയിൽ കൂട്ടപ്പിരിച്ചു വിടൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിരനിയമനം ലഭിച്ച 141 പേരെയാണ് പിരിച്ചു വിട്ടത്. പ്രസ്തുത നിയമനങ്ങളെല്ലാം അനർഹമായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മാനേജ്മെന്റ് വിശദീകരിച്ചു.
കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് പിരിച്ചുവിട്ടത്. വർഷം 120 ഡ്യൂട്ടി ഇല്ലാത്തവർക്കാണ് ജോലി നഷ്ടമായത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.