Sun. Nov 22nd, 2026

ചേർത്തല പട്ടണക്കാട് സ്വദേശി രാജേഷ്, കൊല്ലം പള്ളിമൺ സ്വദേശി ആതിര എന്നിവരാണ് പൊലീസ് പിടിയിലായത്.

ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ പൂജാരിയും യുവതിയും അറസ്റ്റിൽ. ചേർത്തല പട്ടണക്കാട് സ്വദേശി രാജേഷ്, കൊല്ലം പള്ളിമൺ സ്വദേശി ആതിര എന്നിവരാണ് തിരുവനന്തപുരത് പൊലീസ് പിടിയിലായത്. പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ക്ഷേത്രങ്ങളിൽ തൊഴാനെത്തുന്ന സ്ത്രീകളെ ശത്രുദോഷം മാറ്റിതരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്വർണ്ണവും പണവും കവർന്നുവന്ന പൂജാരിയും സഹായിയായ യുവതിയുമാണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. കാര്യസിദ്ധിക്കായി ആഭരണങ്ങൾ നിശ്ചിത ദിവസം വരെ പൂജ ചെയ്യണമെന്ന് ധരിപ്പിച്ച് ആഭരണങ്ങൾ കൈക്കലാക്കുകയും അവ പണയം വച്ച് പണം മുങ്ങുകയുമായിരുന്നു രാജേഷിന്റെ രീതി.

പലരിൽ നിന്നായി ഏകദേശം ഒരു ലക്ഷത്തോളം രൂപ ഇങ്ങനെ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കടയ്ക്കൽ, ചിറയിൻകീഴ്, ആറ്റിപ്ര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ പൂജാരിയായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്. കീഴ്ശാന്തിയുടെ ഭാര്യയാണ് രാജേഷിനൊപ്പം പിടിയിലായ ആതിര. പൂജാരി അറസ്റ്റിലായതോടെ നിരവധി സ്ത്രീകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ വന്നുതുടങ്ങിയിട്ടുണ്ട്.

രണ്ടാം ഭാര്യയുമായി കഴിഞ്ഞു വരവെയാണ് ഒരു ക്ഷേത്ര കീഴ്ശാന്തിയുടെ ഭാര്യയുമായി രാജേഷ് കടന്നുകളഞ്ഞു. തുടര്‍ന്നാണ് ഇവര്‍ രണ്ട്‌പേരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയതെന്ന്‌പൊലീസ് പറഞ്ഞു. പൂജാരി അറസ്റ്റിലായതോടെ നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. പ്രതികളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജോലിയെടുക്കുന്ന ക്ഷേത്രങ്ങളുടെ പരിസരത്തെ സ്ത്രീകളെ പരിചയം സ്ഥാപിച്ച് പലരില്‍ നിന്നായി ഏകദേശം ഒരു ലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തിരുവനന്തപുരം കടയ്ക്കല്‍, ചിറയിന്‍കീഴ്, ആറ്റിപ്ര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ പൂജാരിയായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്.