Sat. Nov 7th, 2026

മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ.തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കുറിപ്പെഴുതി വച്ച് കർഷകൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ യുവാത്മാൽ ജില്ലയിലാണ് സംഭവം. കടക്കെണിയിലായ ഘൻടാൻജി സ്വദേശി ശങ്കർ ബാബുറാവു ചയാരെ എന്ന അമ്പത്തഞ്ചുകാരനാണ് ജീവനൊടുക്കിയത്. ആദ്യം തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇദ്ദേഹം കീടനാശിനി കഴിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് മോദിയെ ശങ്കർ ബാബു കുറ്റപ്പെടുത്തിയത്. കടഭാരം കുന്നുകൂടി. വായ്പാ തുക വളരെ വലുതാണ്. അതുകൊണ്ട് ഞാൻ ജീവനൊടുക്കുന്നു. നരേന്ദ്ര മോദി സർക്കാരാണ് ഇതിന് ഉത്തരവാദി”- ശങ്കർ ബാബുവിന്റെ കുറിപ്പിൽ പറയുന്നു.