Sun. Nov 22nd, 2026

ഫുഡ്‌ബോള്‍ ലോകകപ്പിനു മുന്നേടിയായി റഷ്യയില്‍ അരങ്ങേറുന്നത് കൊടും ക്രൂരത. മോസ്‌കോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തെരുവു പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് അധികൃതര്‍. നഗരസഭയുടെ നേതൃത്വത്തിലായിരുന്നു ഈ ക്രൂരത. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധം വ്യാപകമായി. ഇതോടെ നായ്ക്കളെ വേട്ടയാടുന്നത് അവാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രംഗത്ത് എത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും മൃഗസംരക്ഷണ വകുപ്പും കായിക വകുപ്പും ചേര്‍ന്നു നായ്ക്കളെ കൂട്ട കൊല ചെയ്യുന്നതിനെതിരെ പ്രചരണം ശക്തമാക്കി.

കൊന്നു കുട്ടിയിട്ടിരിക്കുന്ന നായ്ക്കളുടെ ചിത്രത്തിനൊപ്പമാണ് നായ്ക്കളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ പ്രചരണം നടത്തുന്നത്. ഭക്ഷണത്തില്‍ വിഷം നല്‍കിയും പിടികൂടിയ ശേഷം വിഷം കുത്തിവച്ചുമാണ് ഇവര്‍ നായ്ക്കളെ കൊല്ലുന്നത്. തെരുവു നായ്ക്കള്‍ മറ്റു മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അപകടം ഉണ്ടാക്കിയേക്കാം എന്ന തോന്നലിലാണ് ഈ ക്രൂരത. റഷ്യയില്‍ പത്തു വേദികളിലായാണ് ലോകകപ്പ് നടത്തുക. ഇതില്‍ ഒരു വേദിയില്‍ തന്നെ നാലയിരത്തില്‍ അധികം നായ്ക്കള്‍ കൊല്ലപ്പെട്ടു എന്നു പറയുന്നു.