കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി.സ്ത്രിത്വത്തെ അപമാനിക്കല്‍ മാത്രമല്ല അതിലുമപ്പുറമാണ് സംഭവമെന്നും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് മുഖ്യമന്ത്രി നിയമസഭയെ ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വസ്തുത പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടാംവര്‍ഷ എക്ണോമിക്സ് ബിരുദ വിദ്യാര്‍ഥികളായ മുഹമ്മദ്ഹനീഫ്, എം.പി. പ്രവീണ്‍, രണ്ടാം വര്‍ഷ ബി.എസ്.സി കണക്ക് വിദ്യാര്‍ഥി ശരത് എന്നീവരെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മുഹമ്മദ് ഹനീഫ് എസ്.എഫ്.യുടെ ജില്ലാ കമ്മിറ്റിയംഗവും മറ്റു രണ്ടുപേര്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്.
അധ്യാപക കമ്മിഷന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കും. സംഭവത്തില്‍ പൊലീസിന് പരാതിയും നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് ചേര്‍ന്ന യോഗത്തിലാണ് പൊലീസില്‍ പരാതി നല്കാന് തീരുമാനമുണ്ടായത്. കോളേജ് സ്റ്റാഫ് മുറിയില്‍ പ്രിന്‍സിപ്പല്‍ പി.വി പുഷ്പയ്ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുമ്പോഴാണ് ഇവര്‍ കോളേജിന്റെ വരാന്തയില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.