താഴ്ന്ന ജാതിക്കാരനുമായുള്ള വിവാഹത്തലേന്ന് അച്ഛന്‍ മകളെ ദുരഭിമാനക്കൊല ചെയ്തപ്പോള്‍ വൈത്തിരി സ്വദേശികളായ അഖിലേഷും അഖിലയും ജീവിതത്തില്‍ ഒന്നായി മാതൃക കാട്ടിത്തന്നു.
പരേതനായ ചന്ദ്രന്റെയും സുമതിയുടെയും മകനാണ് തീയ്യ സമുദായത്തില്‍പ്പെട്ട അഖിലേഷ്. അച്യുതന്റെയും ബിന്ദുവിന്റെയും മകളാണ് ആദിവാസി പണിയ വിഭാഗത്തില്‍പ്പെട്ട അഖില. ജാതിരഹിത, ആഢംബര രഹിതമായ വിവാഹത്തിന് ഇന്നലെ ഇവര്‍ സാക്ഷികളായി. ഏകതാ പരിഷത്ത് അഖിലേന്ത്യ നേതാവ് ഡോ. പി.വി. രാജഗോപാല്‍ വിവാഹത്തിന് നേതൃത്വം നല്‍കി. ആശംസകളും, ഉപഹാരങ്ങളുമായി ഒട്ടേറെ പേര്‍ വിവാഹത്തിനെത്തി. താലി മാലയും വസ്ത്രങ്ങളും നല്‍കിയത് നാട്ടുക്കാരായിരുന്നു.
അഖിലേഷിന്റെ അമ്മ സുമതിയുടെ അഭിപ്രായത്തില്‍ ” മകന്‍ വിവാഹം കഴിക്കണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അത് ഇന്ന ജാതിയില്‍ നിന്നോ, ഇന്ന മതത്തില്‍ നിന്നോ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ലായിരുന്നു. ഇങ്ങനെയൊരു വിവാഹം എല്ലാവരുടെയും സഹകരണത്തോടെ നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
പെയിന്റിംഗ് തൊഴിലാളിയാണ് അഖിലേഷ്. കഴിഞ്ഞ ഫെബ്രുവരി 8-നായിരുന്നു അഖിലേഷിന്റെയും അഖിലയുടെയും വിവാഹനിശ്ചയം.