കോവളത്ത് ചികിത്സയ്‌ക്കെത്തിയതിനുശേഷം കാണാതായ വിദേശവനിത ലീഗ മരിച്ചതായി സംശയം. ഇവരുടേതെന്ന് കരുതുന്ന മൃതദേഹം കുളച്ചലില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിയാനായി സഹോദരി ലില്‍സയെ കുളച്ചലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അയര്‍ലന്‍ഡ് സ്വദേശിയായ യുവതിയെയാണ് മാര്‍ച്ച് 14 മുതല്‍ കാണാതായത്.
ലീഗയുടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും പരാതിയില്‍ പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ലീഗയുടേതെന്ന് കരുതെന്ന മൃതദേഹം കുളച്ചലില്‍ നിന്ന് കണ്ടെടുത്തത്. വിഷാദ രോഗത്തിന് അടിമയായിരുന്നു ലീഗ.ഇതിന് ചികിത്സയ്ക്കായാണ് ഇവരും സഹോദരിയും പോത്താന്‍കോട്ടെ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് 14 ന് പോത്തന്‍കോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയില്‍ പോയതിനുശേഷമാണ് ഇവരെ കാണാതായതെന്ന് സഹോദരി പറഞ്ഞു. ഇവര്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണോ, പാസ്‌പോര്‍ട്ടോ, എടുത്തിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
എന്നാൽ ലീഗയെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂ കാണാതായ തന്റെ ഭാര്യയെ തേടി ദിവസങ്ങളായി തിരുവനന്തപുരം നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചും, വഴിനീളെ തിരഞ്ഞും നടക്കുകയാണ് അയര്‍ലഡില്‍നിന്നും കേരളത്തിലെത്തിലെത്തിയ ആന്‍ഡ്രൂ എന്ന യുവാവ്. ഏതെങ്കിലും തരത്തില്‍ തന്റെ ഭാര്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഈ യുവാവ് നിരത്തിലേക്ക് ഇറങ്ങുന്നത്.

മാര്‍ച്ച് 14 നാണ് കോവളത്തേക്ക് വന്ന ലീഗ സ്‌ക്രോമെനെ എന്ന അയര്‍ലഡ് സ്വദേശിനിയെ കാണാതാനുന്നത്.ഭര്‍ത്താവ് ആന്‍ഡ്രൂവിനും, സഹോദരി ലില്‍സയ്ക്കുമൊപ്പം ഫെബ്രുവരി 21 ന് പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയതായിരുന്നു ലീഗ. വിഷാദരോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കേരളത്തിലെ ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഇവരെ കാണാതാവുകയായിരുന്നു. സംഭവസമയത്ത് ലീഗയുടെ കയ്യില്‍ ഫോണും പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നില്ലെന്ന് സഹോദരി പറയുന്നു. തുടര്‍ന്നാണ് പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത്.
അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാന്‍ വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.
ലീഗയെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും ഇവരെ കണ്ടെത്താന്‍ കാര്യമായി ഒന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ആന്‍ഡ്രൂ പരാതിപ്പെടുന്നു. ദിവസവും പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍, നിങ്ങള്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കൂ, ഭാര്യയെ കണ്ടെത്താം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ആന്‍ഡ്രൂ പരാതിപ്പെടുന്നു. ഇതിനെതുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചത്. നാലാള് കൂടുന്ന കവലകളില്‍ തന്റെ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ യുവാവ്.
പോത്തന്‍കോടുനിന്ന് യുവതി ഓട്ടോയില്‍ കയറിപ്പോയതായി കണ്ടവരുണ്ട്. യുവതി കയറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി ബീച്ചിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോവളത്തെ ബീച്ചിലും പരിസരത്തും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.
ഗതികെട്ടപ്പോള്‍ ആന്‍ഡ്രൂ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഉറ്റവരില്ലാത്ത നാട്ടില്‍ ഒറ്റപെട്ടുപോകുന്ന വിഷമത്തിലാണ് ആന്‍ഡ്രൂവും സഹോദരി ലില്‍സയും . തിരച്ചിലിന് ഇടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആന്‍ഡ്രൂ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ഇതുവരെ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള ഇടപെടല്‍ ഉണ്ടാവാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരുന്നു.
