എറണാകുളം പുത്തൻവേലിക്കരയിൽ മോളിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ആസാം സ്വദേശി മുന്ന(28) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.
പുത്തൻവേലിക്കരയിൽ ഡേവിസിന്റെ ഭാര്യയായ മോളിയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം മാനസിക വെല്ലുവിളി നേരിടുന്ന മുപ്പതു വയസോളം പ്രായമുള്ള മകനോടൊപ്പമാണ് ഇവർ താമസിച്ചുവന്നിരുന്നത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിനുള്ളിൽനിന്നും ശബ്ദംകേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. എറണാകുളം റൂറൽ പോലീസ് മേധാവി എ.വി. ജോർജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.