മാറുതുറക്കല്‍ സമരം സോഷ്യല്‍ മീഡിയിയില്‍ ശക്തിപ്രാപിക്കുന്നു. മാറിടം കാണിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സ്ത്രീ ആക്ടിവിസ്റ്റുകള്‍…
മുലകൾ തുറന്ന് ചരിത്രത്തിലാദ്യമായി മലയാളി യുവതിയുടെ സ്ത്രീ സ്വാതന്ത്ര്യ സമരം. കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് തിരുവനന്തപുരം മ്യൂസിയത്തിനുള്ളിൽ വച്ച് പൊലീസുകാരുടെ സദാചാര ഗുണ്ടായിസത്തിൻ്റെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച വിഷ്ണുവും ആരതിയും ആണ് മാറ് തുറക്കൽ സമരത്തിന് തുടക്കം കുറിച്ചത്. സ്വതന്ത്ര ചിന്തകയും അധ്യാപികയുമായ ആരതി എസ്എയാണ് സമൂഹമാധ്യമങ്ങളിൽ മാറുമറയ്ക്കാത്ത ചിത്രം പോസ്റ്റ് ചെയ്യാൻ അനുവദിച്ചത്. പങ്കാളി വിഷ്ണു എസ്എസ് ആണ് ആരതിയുടെ അനുവാദത്തോടെ ചിത്രം പങ്കുവച്ചത്. ഇണയുടെ ചിത്രം ‘തെളിച്ചം പോരാത്തവർക്ക്’ എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു പോസ്റ്റ് ചെയ്തത്.

മാർച്ച് ഏഴിന് തൻ്റെ വൈകാരികാവസ്ഥ പങ്കു വച്ചുകൊണ്ട് എഴുതിയ കുറിപ്പിനൊപ്പം ആരതി നഗ്നമായ മാറിടം വായിച്ചുകൊണ്ടിരുന്ന പുസ്തകം കൊണ്ടു മറച്ച് ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘പിന്നെ ഫോട്ടോ കണ്ടു കണ്ണുരുട്ടണ്ട. ഭയങ്കര ചൂട്’ എന്നായിരുന്നു ചിത്രത്തെപ്പറ്റിയുള്ള ആരതിയുടെ കമൻ്റ്.
ചിത്രം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് ഉണ്ടായ വിരുദ്ധാഭിപ്രായങ്ങളും കഴിഞ്ഞ ദിവസം കോഴിക്കോട് ഫരൂഖ് കോളേജിലെ അധ്യാപകൻ ജൗഹർ നടത്തിയ സദാചാര കൗൺസിലിംഗും വിഷയമാക്കി ഇന്ന് മറ്റൊരു നഗ്ന മാറിട ചിത്രം പോസ്റ്റ് ചെയ്ത് ആരതി പ്രതിഷേധിച്ചു. ആ പോസ്റ്റിനു കീഴിലെ കമൻ്റ് ആയാണ് വിഷ്ണു മാറുതുറക്കൽ സമരചിത്രം പോസ്റ്റ് ചെയ്തത്.

പ്രശസ്തമായ തിരുവനന്തപുരം കാർമൽ സ്കൂളിലാണ് ആരതി വിദ്യാഭ്യാസം ആരംഭിച്ചത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയിറിങ്ങിലാണ ബിടെക് പൂർത്തിയാക്കിയത്. എസ്.ബി.ടിയിലും റിസർവ് ബാങ്കിലും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.
കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന്റെ വിവാദ പ്രസംഗത്തിന് പുറകേയാണ് , മാറിടത്തിന് മുന്നില്‍ ബത്തക വെച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത് . ഇതിനിടെയാണ് മാറുതുറക്കല്‍ സമരത്തിനും ഇന്നലെ ആഹ്വാനം ഉണ്ടായത്. പിന്നാലെ ഏതാനം സ്ത്രീ ആക്റ്റിവിസ്റ്റുകള്‍ മാറിടം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയായിരുന്നു.

