Fri. Nov 20th, 2026

അഡ്വ. ജെസ്സിൻ ഐറിന

വസ്ത്രം – നഗ്നത – മാറിടം തുടങ്ങിയവ ഉയർത്തുന്ന സംവാദത്തിൽ / വിവാദത്തിൽ ചില ചോദ്യങ്ങൾ അവശേഷിക്കുന്നില്ലേ???

എസ് .കെ .പൊറ്റക്കാടിന്റെ ബാലി യാത്രയിലെ ഒരു കുറിപ്പ് ഓർമ്മ വരുന്നു.പോൾച്ചുഗീസ് കാർ വന്നതിന് ശേഷമാണ് ബാലിയിൽ നഗ്നരായി നടക്കുന്ന മനുഷ്യർക്ക് ശിക്ഷ വിധിച്ചു തുടങ്ങിയത് യെന്നാണ്. അതിന് പ്രധാന കാരണം നഗ്നരായ സ്ത്രീകൾ നാവികരെ വഴിതെറ്റിക്കുന്നുവെന്നുള്ള ആശങ്കയാണത്രേ അത്തരം ഒരു നിയമം ഉണ്ടാക്കാൻ ഭരണാധികാരികളെ പ്രേരിപ്പിച്ചത് .

ബ്രിട്ടൺ, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങൾ കോളനികളിലേക്ക് ആദ്യം മിഷണറിമാരും അയച്ചു അതിന് ശേഷം തുണി നിറച്ച കപ്പലുകളും കയറ്റി അയച്ചിരുന്നുവെന്ന് ഒരു ചരിത്ര നീരീക്ഷണം ഉണ്ടെന്ന് Dr. N.S.Soman Sir ഒരു ക്ലാസിൽ പറഞ്ഞത് ഓർമ്മ വരുന്നു. അതായത് നഗ്നത പാപമാണെന്ന് പറഞ്ഞു കൊണ്ട് ഒരു സാംസ്കാരിക പൊതുബോധ രൂപീകരണം ആദ്യം ഉണ്ടാക്കി എടുക്കുകയും പിന്നേട് തുണികൾ വിറ്റഴിച്ചു മുതലാളിത്വ സമൂഹംലാഭം നേടുകയും ചെയ്യ്തു വന്നു വെന്ന് എന്ന് സാരം.

ഒരോ നാടും അവിടുത്തെ ജനങ്ങളും അതാത് സ്ഥലത്തിനും കാലവസ്ഥക്കും വിഭവ ലഭ്യതക്കും അനുസരിച്ച് വസ്ത്രം ധരിച്ചും / ധരിക്കാതെയും നടന്നു. വസ്ത്രം ധരിക്കാത്തത് പാപമാകുന്നത് നഗ്നത പാവമാണെന്ന ക്രിസ്തീയ ചിന്തയുടെ അടിസ്ഥാനത്തിൽ നിന്ന് തന്നെയല്ലേ? മറക്കപ്പെടെണ്ടതാണ് നഗ്നത എന്ന ബോധം/ സംസ്ക്കാരിക രൂപികരണം ഉണ്ടാക്കി എടുക്കുകയും അതിന് ശേഷം അവിടെ നിന്ന് വസ്ത്ര വിപണിയുടെ മാർക്കറ്റ് തുടങ്ങുകയും ചെയ്യുകയല്ലേ ഉണ്ടായത്?.

വിൽ ഡുറണ്ടിന്റെ ഒരു നിരീക്ഷണമുണ്ട് “morality depend upon local Tabus and costoms” .morality എന്നത് കാലത്തിനും ദേശത്തിനും ഉൽപ്പാദന ബന്ധങ്ങൾക്ക് അനുസരിച്ചും മാറി കൊണ്ടിരിക്കും. നഗ്നത / മാറിടം തുടങ്ങിയ പ്രദർശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഇന്ത്യക്കാരന്റെ സദാചാരമാവില്ല അമേരിക്ക ക്കാരന്റെത് അതാ വില്ല വസ്ത്രം എന്ത് എന്ന് പോലും അറിയാത്ത ആഫ്രിക്കയിലെയും മറ്റ് ലോകത്തെ പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളുടെത്.

കേരളത്തിൽ മേൽമുണ്ട് ധരിക്കാതെ യാണ് ആളുകൾ ജീവിച്ചത് അങ്ങനെ നടക്കുന്നത് അശ്ലീലമായിരുന്നില്ല ആ കാലഘട്ടത്തിൽ.എന്നാൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വരവോടെ വസ്ത്രം ധരിക്കാൻ /മേൽമുണ്ട് ധരിക്കാൻ സമരം നടത്തി.അങ്ങനെ മേൽമുണ്ട് ധരിക്കേണ്ടത് അവകാശമായി കരുതി സമരം ചെയ്തു.അതായത് ഒരു സമൂഹത്തിലെ ഉൽപ്പാദന -വിപണ സംവിധാനം ആ സമൂഹത്തിന്റെ പൊതുബോധത്തെ രുപപ്പെടുത്തുമെന്ന് സാരം.
ആഗോളവൽക്കരണം ലോകം മുഴുവൻ ഒരു തുറന്ന വിപണി മാക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു ഏകമായ സംസ്ക്കാര രുപീകരണം ഉണ്ടാക്കിയ ശേഷം. ഒരു ഒറ്റ മാസ് productionലൂടെ വലിയ വിപണി ലക്ഷ്യമിടുന്നതാണ് ഇന്നത്തെ വസ്ത്ര വ്യവസായം.അതോടൊപ്പം ന്യൂഡ് പാർക്ക് കൾ ഫ്രാൻസിലടക്കം തുറക്കുവാനും വികസിത രാജ്യങ്ങൾക്ക് കഴിയുന്നുണ്ട്.

വസ്ത്രവും നഗ്നതയും സംബന്ധിച്ച് വിവാദമുണ്ടാക്കുമ്പോൾ ( സ്ത്രീകൾ / പുരുഷൻ മാർ തുറന്ന് എഴുതുമ്പോൾ അതിന്റെ താഴെ പോയി ലൈഗിംഗ ചുവയോടെ കമന്റ് എഴുതുന്ന വർ.പ്രശസ്തിക്ക് വേണ്ടി നഗ്നത മാർക്കറ്റ് ചെയ്യുന്നവർ വസ്ത്രത്തിന്റെ ചരിത്രം കൂടി മനസ്സിലാക്കേണ്ടതല്ലേ? )അതിന് കാരണമാകുന്ന സാമ്പത്തിക-സാമൂഹിക – മതപരമായ അടിസ്ഥാന കാഴ്ച്ചപ്പാടുകൾ കൂടി ചേർത്ത് വായിക്കേണ്ടതല്ലേ?? സ്വകാര്യത മാത്രല്ലല്ലോ വ്യക്തിയെരൂപപ്പെടുത്തുന്നത്

കേരളത്തിലെ ചരിത്രത്തിന്റെ ഗതിയിൽ ഒരു വിഭാഗം ആളുകൾക്ക്‌ വസ്ത്രം ധരിക്കാൻ അവകാശം ഉണ്ടായിരുന്നപ്പോൾ ദളിത് ആദിവാസി ,പിന്നാക്കവിഭാഗങ്ങൾക്ക് മാറുമറക്കാൻ അവകാശം നിഷേധിച്ചിരുന്നു. ചരിത്രപരമായ ആ സ്ത്രീ സമരങ്ങൾ ഒരാൾക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് നിഷേധിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല എന്നതും വിളിച്ച് പറഞ്ഞ് അവകാശം നേടി എടുത്തത് കൂടിയാണ്. വസ്ത്രം ,ജീവിതരീതി, ഭക്ഷണം എന്നിവ ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ പ്പെടുന്നതാണ് അത് ബഹുമാനിക്ക പ്പെടേണ്ടത് കൂടിയാണ്.